പുതിയ തടയണയിൽ ചേർച്ച; നിര്‍മാണ അപാകതയെന്ന് ആക്ഷേപം

check-dam-03
SHARE

കാസര്‍കോട് ചീമേനി, വലിയപൊയിലിൽ പുതുതായി കെട്ടിയ തടയണയുടെ നിര്‍മാണത്തില്‍ അപാകതയെന്ന് ആക്ഷേപം. ജോലികള്‍ പൂര്‍ത്തിയാക്കി ഒരുമാസം തികയും മുമ്പ് തടയണയില്‍ ചോര്‍ച്ച കണ്ടെത്തിയതാണ് ആരോപണത്തിന് കാരണം.

 ചീമേനി ചിറകുണ്ടിലെ പഴയ തടയണയില്‍ ചോർച്ച ശക്തമായതോടെയാണ് പുതിയൊരു തടയണക്കായി ആവശ്യം ഉയർന്നത്. തുടർന്ന് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഒരു മാസം മുമ്പ് നിർമ്മാണം പൂർത്തിയാക്കി. 14 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ തടയണയിലും ഇപ്പോൾ ചേർച്ചയുണ്ട്. വെള്ളം തടഞ്ഞു നിർത്താനായി പലകയിടേണ്ട ഭാഗത്താണ് ചോർച്ച. 

ചിറകുണ്ട് , നാലിലാംകണ്ടം പ്രദേശങ്ങളിലെ  കുടിവെള്ള, കാര്‍ഷികാവശ്യങ്ങൾക്കായാണ് ഈ തടയണ പ്രധാനമായും ഉപയോഗിക്കുന്നത്. വേനലിൽ ഈ പ്രദേശങ്ങളിൽ വരൾച്ച രൂക്ഷമാകാറുണ്ട്. പഴയ തടയണയുടെ തകർച്ചയോടെ ജലദൗർലഭ്യം വർദ്ധിച്ചിരുന്നു. പുതുതായി തടയണയിൽ ചോർച്ച വർദ്ധിക്കുകയാണെങ്കിൽ ഗുണം നാട്ടുകാർക്ക് ലഭിക്കില്ല. 

MORE IN NORTH
SHOW MORE
Loading...
Loading...