വിവാഹത്തിന് തൊട്ടു മുൻപ് ഓഡിറ്റോറിയം തകർന്നു; അനധികൃത നിർമാണമെന്ന് പരാതി

auditorium-web
SHARE

വിവാഹം നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ തിരൂരങ്ങാടി ചെമ്മാട് മാനിപ്പാടത്തെ ഗ്രീന്‍ ലാന്‍ഡ് ഓഡിറ്റോറിയം തകര്‍ന്നു വീണു. ഓഡിറ്റോറിയം അനധികൃതമായി  നിര്‍മ്മിച്ചതാണെന്ന പരാതികളും വിവാദങ്ങളും നിലനില്‍ക്കെ ഭക്ഷണഹാളാണ് ശനിയാഴ്ച പുലര്‍ച്ചെ തകര്‍ന്ന് വീണത്. സംഭവത്തില്‍ പരിശോധന നടത്തിയ നഗരസഭ അപകട സാധ്യത കണക്കിലെടുത്ത് വിവാഹ പരിപാടികള്‍ നടത്തരുതെന്ന് ആവശ്യപ്പെട്ടു. 

ഏറെ വിവാദങ്ങളോടെ ചെമ്മാട് മാനിപ്പാടത്ത് നിര്‍മാണം പൂര്‍ത്തിയാക്കി പ്രവൃത്തിക്കുന്ന ഗ്രീന്‍ ലാന്‍ഡ് ഓഡിറ്റോറിയം ശനിയാഴ്ച പുലര്‍ച്ചെ 2.30ഓടെയാണ് തകര്‍ന്ന് വീണത്. ഓഡിറ്റോറയത്തിന്റെ തറയും മേല്‍ക്കുരയുമടക്കം പാടത്തിലേക്ക് വീഴുകയായിരുന്നു. അനധികൃതമായി മണ്ണിട്ട് നികത്തി നിര്‍മ്മിച്ച ഓഡിറ്റോറിയത്തിനെതിരെ പരാതികളും പ്രതിഷേധങ്ങളും ശക്തമായിരുന്നു. 

 കെട്ടിടത്തിന് പിന്നില്‍ എട്ടടിയോളം ഉയരത്തില്‍ മണ്ണിട്ട്  അനുമതിയില്ലാതെ നിര്‍മ്മിച്ച ഭക്ഷണഹാളാണ് തകര്‍ന്ന് വീണത്. . അനധികൃത നിര്‍മ്മാണത്തിന് അനുമതി നല്‍കിയെന്ന് കാണിച്ച് അന്നത്തെ നഗരസഭ സെക്രട്ടറിക്കെതിരെ വിജിലന്‍സ് അന്വേഷണം തുടരുന്നുണ്ട്. 

MORE IN NORTH
SHOW MORE
Loading...
Loading...