കോടഞ്ചേരി പുളിമൂട്ടിൽ യാത്രാപ്രതിസന്ധി; കോൺക്രീറ്റ് പാലം വേണമെന്നാവശ്യം

kodenchery-web
SHARE

കോഴിക്കോട് കോടഞ്ചേരി പുളിമൂട്ടില്‍ കടവില്‍ തകര്‍ന്ന് വീണ നടപ്പാലത്തിന് പകരം കോണ്‍ക്രീറ്റ് പാലം നിര്‍മിക്കണമെന്ന് ആവശ്യം. പാലം തകര്‍ന്നതോടെ കോടഞ്ചേരി പുല്ലൂരാംപാറയിലെ യാത്രികര്‍ കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിക്കുകയാണ്. മികച്ച നിലയില്‍ പണിതീര്‍ത്ത നടപ്പാലം തൂണുകള്‍ ഉറപ്പിച്ചിരുന്ന പാറയിളകി മാറിയാണ് ഒഴുക്കില്‍പ്പെട്ടത്. 

നാട്ടുകാരുടെ കൂട്ടായ്മയില്‍ ഏഴ് വര്‍ഷം മുന്‍പ് പൂര്‍ത്തിയാക്കിയ യാത്രാസൗകര്യമാണ് ഇത്തവണ മഴയെടുത്തത്. ചാലിപ്പുഴയിലെ പുളിമൂട്ടില്‍ കടവ് നടപ്പാലം പൂര്‍ണമായും തകര്‍ന്നു. പുല്ലൂരാംപാറയില്‍ നിന്ന് കോടഞ്ചേരിയിലേക്ക് എത്താനുള്ള എളുപ്പമാര്‍ഗമാണ് അടഞ്ഞത്. കാല്‍നടക്കാര്‍ക്കും ഇരുചക്രവാഹന യാത്രികര്‍ക്കുമാണ് പാലം സഹായമായിരുന്നത്. തകര്‍ന്ന് വീണ പാലം ഒരുതരത്തിലും പുനസ്ഥാപിക്കാന്‍ കഴിയില്ല. കഴിഞ്ഞ പ്രളയത്തില്‍ പോലും കുലുക്കമില്ലാതിരുന്ന പാലത്തിന്റെ പതനം നാട്ടുകാര്‍ക്കാകെ നിരാശയാണ് സമ്മാനിച്ചത്. 

ഏത് സമയത്തും പുഴ നിറ‍ഞ്ഞൊഴുകാനുള്ള സാധ്യതയുള്ളതിനാല്‍ കാല്‍നടയായി പുഴ മുറിച്ച് കടക്കുക ശ്രമകരമാണ്. നടപ്പാലത്തിന് പകരം വലിയ വാഹനങ്ങള്‍ കടന്നുപോകുന്നതിനുള്ള സൗകര്യം വേണം. ജനപ്രതിനിധികളുടെ ആത്മാര്‍ഥമായ ഇടപെടലുണ്ടാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. 

MORE IN NORTH
SHOW MORE
Loading...
Loading...