വളയംചാലിൽ തൂക്കുപാലം തകർന്നു; ജനജീവിതം ദുഷ്കരം

aralam-web
SHARE

കണ്ണൂർ ആറളത്ത് വളയംചാൽ തൂക്കുപാലം തകർന്നത് ജനജീവിതത്തെ ബാധിച്ചു. ആറളം ഫാമിലെ കുട്ടികൾക്ക് സ്കൂളിൽ പോകാൻ പോലും പറ്റാത്ത സാഹചര്യമാണ്. ടൗണുകളിലേക്ക് എത്താൻ കഴിയാതെയും ബുദ്ധിമുട്ടുകയാണ് നാട്ടുകാർ.

ആറളം പഞ്ചായത്തിനെയും കേളകം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന വളയം ചാലിലെ തൂക്കുപാലം പ്രളയത്തിൽ തകർന്നതോടെയാണ്  മേഖലയിലെ താമസക്കാർക്ക് ഏറെ ബുദ്ധിമുട്ട് ആയത്. വളയംചാൽ പ്രദേശങ്ങളിലുള്ളവവർക്ക് എളുപ്പത്തിൽ ടൗണുകളുമായി ബന്ധപ്പെടാൻ കഴിയുന്നതായിരുന്നു തകർന്ന തൂക്കുപാലം. വർഷാവർഷങ്ങളിൽ തൂക്കുപാലം പുതുക്കിപ്പണിയാറുണ്ടെങ്കിലും ഇക്കഴിഞ്ഞ പ്രളയത്തിൽ തൂക്കുപാലം ഒഴുകിപ്പോയി.

ഈ പാലത്തിലൂടെയായിരുന്നു കണിച്ചാർ ഉൾപ്പെടെയുള്ള വിദ്യാലയങ്ങളിൽ പഠിക്കുന്ന നൂറോളം കുട്ടികൾ കടന്നുപോകുന്നത് .എന്നാൽ ഈ പാലം തകർന്നതോടെ  വിദ്യാർഥികൾക്ക് സ്കൂളിൽ പോകാൻ കഴിയാത്ത സ്ഥിതിയായി. ഇപ്പോൾ അണുങ്ങോട് ചെറിയ പാലം വഴി കിലോമീറ്ററുകൾ താണ്ടി വേണം സ്കൂളിലെത്താൻ. എന്നാൽ കാട്ടാനശല്യം രൂക്ഷമായതിനെ തുടർന്ന് ഇതുവഴിയുള്ള യാത്രയും ഭീതിജനകമാണ്. അതിനാൽ തന്നെ പല കുട്ടികളെയും രക്ഷിതാക്കൾ സ്കൂളിലേക്ക് വിടുന്നില്ല. 

വളയം ചാലിൽ പുതിയ പാലത്തിന്റെ പ്രവർത്തി ആരംഭിച്ചെങ്കിലും പാലം യാഥാർഥ്യമാകാൻ ഇനിയും മാസങ്ങൾ തന്നെ വേണ്ടിവരും. ആയതിനാൽ, തകർന്ന തൂക്കുപാലത്തിന് പകരം താൽക്കാലികമായ തൂക്കുപാലം പണിയണമെന്ന് നാട്ടുകാർ പറയുന്നു.

MORE IN NORTH
SHOW MORE
Loading...
Loading...