മഴ മാറി; മലപ്പുറം പഴയ പ്രതാപത്തിലേക്ക്; പ്രതീക്ഷ

malappuram-back-16
SHARE

പ്രളയജലം മുറിവേല്‍പ്പിച്ച മലപ്പുറം നഗരം പഴയ പ്രതാപത്തിലേക്ക്. ജില്ലയില്‍ ദിവസങ്ങളോളം പെയ്ത കനത്ത മഴ മാറിനില്‍ക്കുന്നതിനാല്‍ നഗരത്തിലെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും സജീവമായി. 

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പ്രളയം മലപ്പുറം നഗരത്തെ നടുക്കി. കോട്ടപ്പടി, കുന്നുമ്മല്‍, കിഴക്കേത്തല എന്നീ പ്രധാന സ്ഥലങ്ങളിലെല്ലാം വെള്ളം കയറിയിരുന്നു. പൊടിപൊടിക്കാന്‍ നിന്ന പെരുന്നാള്‍ കച്ചവടത്തെയും താറുമാറാക്കിയാണ് പ്രളയജലം ഒഴുകിപ്പോയത്. ഈ പ്രതിഭാസം വര്‍ഷാവര്‍ഷം തുടരുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍. 

മഴ മാറി, വെയിലെത്തി. നഗരവാസികള്‍ പുനര്‍നിര്‍മാണത്തിന്റെ തിരക്കിലും.വെള്ളം കയറിയ കടകളെല്ലാം പെട്ടെന്ന് തന്നെ വൃത്തിയാക്കി പ്രവര്‍ത്തനം ആരംഭിച്ചു. കച്ചവടവും സാധാരണ നിലയിലേക്ക് തിരിച്ചെത്തി. ഗതാഗതവും പഴയ രീതിയിലേക്ക്. പെരുന്നാളിന് കൈവിട്ടുപോയ കച്ചവടം ഓണത്തിന് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് മലപ്പുറത്തെ വ്യാപാരികള്‍. 

MORE IN NORTH
SHOW MORE
Loading...
Loading...