ഉരുൾപൊട്ടൽ ഭീതിയിൽ കരിക്കോട്ടക്കരി; റോഡുകൾ തകർന്നു

karikkottakari09
SHARE

ഏത് സമയവും അപകടം വിളിച്ചുവരുത്തുന്ന വലിയ പാറക്കല്ലുകളാണ് കണ്ണൂര്‍ കരിക്കോട്ടക്കരി കിഴക്കെ പാറക്കപ്പാറ സ്വദേശികളുടെ ഉറക്കം കെടുത്തുന്നത്. ഉരുള്‍പൊട്ടല്‍ ഭീഷണി കാരണം കിടപ്പാടം ഉപേക്ഷിക്കുകയാണ് പലരും . പ്രളയത്തില്‍ തകര്‍ന്ന റോഡ് ഇതുവരെയും പുതുക്കി പണിയാത്തതിനാല്‍ അനുഭവിക്കുന്ന ദുരിതം വേറെയും.

ഉരുള്‍പൊട്ടലില്‍ റോഡ് പകുതി മുറിഞ്ഞിട്ട് വര്‍ഷമൊന്നായി. അതൊന്ന് പുതുക്കി പണിയാനുള്ള ഒരു നീക്കവും നടന്നില്ല. മഴ കനക്കുമ്പോള്‍ പേടി കാരണം പലരും വീട് ഉപേക്ഷിച്ച് വാടക വീടുകളിലേക്കും മറ്റും മാറുകയാണ്.

MORE IN NORTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...