റാഫി ഗാനങ്ങളുമായി തിരൂർ ആർട് ലവേഴ്സ്

raffitribute
SHARE

അനശ്വര ഗായകന്‍ മുഹമ്മദ് റഫിയുടെ സ്വരം നിലച്ചിട്ട് 39 വര്‍ഷം.  റഫിയുടെ ആത്മാവില്‍ നിന്ന് പുറപ്പെട്ടിരുന്ന ഗാനങ്ങള്‍ വീണ്ടും പ്രേക്ഷകരിലേക്ക് എത്തിക്കുകയായിരുന്നു തിരൂര്‍ ആര്‍ട് ലവേഴ്സ് അസോസിയേഷന്‍.  

മുകുളങ്ങില്‍ മുഹമ്മദ് റാഫി എന്ന സംഗീതരാവ് തിരൂരിലെ സംഗീതാസ്വാദകര്‍ക്ക് വേറിട്ട അനുഭവമായിരുന്നു. യുവതലമുറയിലെ പ്രതിഭകളൊരുക്കിയ സംഗീതവിരുന്ന് റാഫിയുടെ അനശ്വരഗാനങ്ങളുടെ മാധുര്യം ഒപ്പിയെടുത്തു. 

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ ഫിറോസ് ബാബുവാണ് ചടങ്ങില്‍ അവതാരകനായെത്തിയത്. നിരവധി സംഗീതപരിപാടികള്‍ക്ക് സാക്ഷ്യം വഹിച്ച തിരൂര്‍ വാഗണ്‍ ട്രാജഡി ടൗണ്‍ ഹാളില്‍ നടന്ന മുഹമ്മദ് റാഫി അനുസ്മരണത്തില്‍ നൂറുകണക്കിന് സംഗീതാസ്വാദകര്‍ പങ്കെടുത്തു. 

MORE IN NORTH
SHOW MORE
Loading...
Loading...