സര്‍ക്കാര്‍ വടംവലി; എങ്ങുമെത്താെത നാടുകാണി ചുരം നവീകരണം

nadukani
SHARE

സര്‍ക്കാര്‍ വടംവലിയില്‍ കുടുങ്ങി നാടുകാണി ചുരം നവീകരണം.  വനം വകുപ്പും, മരാമത്ത് വകുപ്പും തമ്മിലുള്ള തര്‍ക്കമാണ് നടപടി ഇഴയാന്‍ കാരണം. പാത നവീകരണം നിലച്ചതോടെ പ്രദേശത്ത് മണ്ണിടിയുന്നതും ഗതാഗതം മുടങ്ങുന്നതും പതിവ് സംഭവമായി. 

ചുരം പാത നവീകരണത്തിന്റെ ഭാഗമായി സംരക്ഷണ ഭിത്തി നിർമിക്കാൻ മണ്ണു നീക്കം ചെയ്യുന്നതിനിടയിലാണ് വനം വകുപ്പ് ഫ്ലയിംഗ് സ്ക്വാഡെത്തി തടഞ്ഞ്. വനം കയ്യേറിയിട്ടുണ്ടെന്നായിരുന്നു ആരോപണം. ഏഴ് നിര്‍മ്മാണത്തൊഴിലാളിൾക്കെതിരെ കേസെടുക്കുകയും 2 ടിപ്പറുകൾ കസ്റ്റഡിയിലെടുകയും ചെയ്തു. എന്നാൽ, വനം വകുപ്പിന്റെ കണ്ടത്തൽ തെറ്റാണെന്ന് മരാമത്ത് വകുപ്പ് വ്യക്തമാക്കി. നേരത്തെ പാർശ്വഭിത്തി നിർമിച്ചിരുന്ന സ്ഥലത്തു തന്നെയാണ് മണ്ണെടുത്തതെന്നാണ് മരാമത്ത് വകുപ്പിന്റെ വിശദീകരണം. തുടര്‍ന്ന് തര്‍ക്കം പരിഹരിക്കാന്‍ സംയുക്ത സര്‍വേയും നടത്തി. എന്നിട്ടും നവീകരണം പാതിവഴിയില്‍ തന്നെ. 

പാതയോരത്തോട് ചേർന്നുള്ള പ്രദേശത്താണ് മണ്ണെടുത്ത് പാർശ്വഭിത്തി നിർമിക്കാതെ നിര്‍മ്മാണം നിലച്ചിരിക്കുന്നത്. മഴ ശക്തമായതോടെ മരങ്ങളും പാറക്കഷണങ്ങളും റോഡിലേക്ക് പതിച്ച് ഗതാഗതം മുടങ്ങുന്നത് പതിവാണ്. സുരക്ഷണ ഭിത്തിയും റോഡും ഇടിഞ്ഞിട്ടുണ്ട്. ഇരു വകുപ്പുകളും തമ്മിലുള്ള തർക്കം പരിഹരിച്ച് നിര്‍മ്മാണം ഉടൻ പുനരംഭിച്ചില്ലെങ്കിൽ ചുരം പാതയിലെ ഗതാഗതം പ്രതിസന്ധിയിലാകും. 

MORE IN NORTH
SHOW MORE
Loading...
Loading...