റോഡ് വികസനത്തിന് അമ്പത് കോടി; വ്യക്തതയില്ലാതെ പിൻമാറില്ലെന്ന് മാനാഞ്ചിറ സമരക്കാർ

mananchira-web
SHARE

റോഡ് വികസനത്തിന് അമ്പത് കോടി രൂപ അനുവദിച്ചെങ്കിലും സമരത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് കോഴിക്കോട് മാനാഞ്ചിറ, വെള്ളിമാടുകുന്ന് റോഡ് ആക്ഷന്‍ കമ്മിറ്റി. സമരക്കാരെ പിന്തിരിപ്പിക്കാനായി ഇതിന് മുന്‍പും സര്‍ക്കാരില്‍നിന്ന് ഇത്തരം നീക്കം ഉണ്ടായിട്ടുണ്ടെന്നും ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു.

റോഡ് ഉപരോധം ഉള്‍പ്പടെയുള്ള സമരപരിപാടികളില്‍നിന്ന് പിന്നോട്ടില്ലെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം. തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രഖ്യാപിച്ച നൂറ് കോടിയില്‍ അമ്പത് കോടി മാത്രമാണ് നിലവില്‍ അനുവദിച്ചിരിക്കുന്നത്. എന്തുകൊണ്ട് പണം അനുവദിക്കാന്‍ വൈകി, ബാക്കി തുക എന്ന് അനുവദിക്കും തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരവും ലഭിച്ചിട്ടില്ല.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ റോഡ് വികസനത്തിനായി മതിലുകള്‍ പൊളിച്ച് പുറകോട്ട് മാറ്റി നിര്‍മിച്ച് കഴിഞ്ഞു. ഏറ്റെടുക്കേണ്ട ഭൂമിക്കാവശ്യമായ നഷ്ടപരിഹാര തുക പൂര്‍ണമായും പ്രഖ്യാപിക്കാന്‍ പോലും ഇതുവരെ സര്‍ക്കാരിന് സാധിച്ചിട്ടില്ല.

MORE IN NORTH
SHOW MORE
Loading...
Loading...