വീടിനു ചുറ്റും വെള്ളം; പക്ഷെ കുടിക്കാൻ ഒരു തുള്ളി വെള്ളമില്ല

riverhouse
SHARE

സ്വന്തമായി വീടും ചുറ്റും വെള്ളവുമുണ്ടെങ്കിലും മല്‍സ്യത്തൊഴിലാളിയായ അശോകന് കുടിവെള്ളമില്ല. വീടിനോട് ചേര്‍ന്ന പുഴയില്‍ ഉപ്പുവെള്ളമാണ്. കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ വേണമെന്ന് ജല അതോറിറ്റി ആവശ്യപ്പെട്ടു. ഇത്രയും വലിയ തുക കണ്ടെത്താന്‍ പറ്റാത്തതിനാല്‍ അശോകനും കുടുംബവും വാടകവീട്ടിലേക്ക് മാറുകയായിരുന്നു. 

പയ്യന്നൂര്‍ നഗരസഭയിലെ ഒളവറ പാലത്തോട് ചേര്‍ന്നാണ് അശോകന്‍റെ വീട്. ഒളവറ പുഴയാണ് പറമ്പിനോട് ചേര്‍ന്നൊഴുകുന്നത്.  മൂന്ന് വര്‍ഷം മുമ്പ് വരെ സ്വന്തം വീട്ടില്‍ താമസിച്ചിരുന്നു. പുഴ കടന്ന് തൃക്കരിപ്പൂര്‍ പഞ്ചായത്തിലെത്തിയാണ് കുടിക്കാനുള്ള വെള്ളം കൊണ്ടുവന്നിരുന്നത്. എന്നാല്‍ ആ പ്രദേശത്ത് ജലക്ഷാമം രൂക്ഷമായതോടെ അശോകന്‍ വെള്ളം കൊണ്ടുപോകുന്നതിനെ ചിലര്‍ എതിര്‍ത്തു. അതോടെ കുടിവെള്ളം മുടങ്ങി.  വീട്ടില്‍ നിന്നും ഇരുന്നൂറ് മീറ്റര്‍ അകലെ വരെ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പുണ്ടായിട്ടും കാര്യമില്ല.

ഭാര്യയും മൂന്ന് മക്കളുമാണ് അശോകന്. വീടിന് വാടക മാത്രം അയ്യായിരം രൂപ കണ്ടെത്തണം. നഗരസഭ ഇടപെട്ട് ഈ കുടുംബത്തിന് കുടിവെള്ളം ഉറപ്പാക്കി സ്വന്തം വീട്ടില്‍ താമസിക്കാനുള്ള സൗകര്യമൊരുക്കണം.

MORE IN NORTH
SHOW MORE
Loading...
Loading...