തൊവരിമല ഭൂസമരം കരുത്താർജിക്കുന്നു; പിന്തുണ പ്രഖ്യാപിച്ച് കൂടുതൽ വിഭാഗങ്ങൾ

tribal-strike-19
SHARE

വയനാട് കലക്ടറേറ്റിന് മുന്നില്‍ ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ നടത്തുന്ന സമരം ശക്തമാകുന്നു. തൊവരിമല ഭൂസമരം നടത്തുന്നവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മുന്നൂറോളം ആദിവാസി വിഭാഗക്കാര്‍ കലക്ടറേറ്റിന് മുന്നിലേക്ക് മാര്‍ച്ച് നടത്തി.

തിരഞ്ഞെപ്പ് ദിവസം ഏപ്രില്‍ 21 നാണ്  ബത്തേരിക്ക് സമീപം തൊവരിമലയില്‍ എച്ച്എംഎല്ലില്‍ നിന്നും സര്‍ക്കാര്‍ പിടിച്ചെടുത്ത മിച്ചഭൂമി ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ കയ്യേറി കുടില്‍ കെട്ടിയത്. സിപിഎം എം എല്‍ റെഡ് സ്റ്റാറിന്റെ കീഴിലായിരുന്നു സമരം. പൊലീസും വനം വകുപ്പും ഒഴിപ്പിച്ചതിനെത്തുടര്‍ന്ന് സമരം കലക്ടറേറ്റിന് മുന്നിലേക്ക് മാറ്റുകയായിരുന്നു.

ഭൂരഹിതര്‍ക്ക് സ്ഥലം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കഴി‍ഞ്ഞ മൂന്നു മാസത്തോളമായി  കുത്തിയിരിപ്പ് സമരത്തിലാണ് കുടുംബങ്ങള്‍.  പ്രശ്നപരിഹാരത്തിന് തുടര്‍ ചര്‍ച്ചകളൊന്നും നടന്നില്ല.

തൊവരിമലസമരം ഐക്യദാര്‍ഡ്യസമിതി കലക്ടറേറ്റിന് മുന്നിലേക്ക് നടത്തിയ മാര്‍ച്ചില്‍ നൂറുകണക്കിന് ആദിവാസി വിഭാഗക്കാര്‍ പങ്കെടുത്തു. തങ്ങള്‍ക്ക് ഒറ്റയ്ക്ക് വിഷയത്തില്‍ തീരുമാനമെടുക്കാനാകില്ലെന്നാണ് ജില്ലാഭരണകൂടത്തിന്റെ നിലപാട്. വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. 

MORE IN NORTH
SHOW MORE
Loading...
Loading...