നെൽവയലുകൾ ഇല്ലാതാകുന്നത് തടയും; നടപടികൾ തുടങ്ങി

palakkad1
SHARE

പാലക്കാട് തൃത്താല മേഖലയില്‍ നെൽവയലുകള്‍ ഇല്ലാതാകുന്നത് തടയാന്‍ താലൂക്ക് റവന്യൂ വിഭാഗം നടപടി തുടങ്ങി. കൃഷിയോഗ്യമായ നെല്‍പ്പാടങ്ങള്‍ മുറിച്ച് വില്‍പ്പന നടത്തുന്നത് തടയുന്നതിനൊപ്പം അനധികൃത നികത്തലിനെതിരെ നടപടിെയടുക്കും. ഇന്നലെ മനോരമ ന്യൂസ് നല്‍കിയ വാര്‍ത്തയെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

നന്നായി കൃഷി ചെയ്തിരുന്ന പാടങ്ങള്‍ അഞ്ചും പത്തും സെന്റ് വിസ്തൃതിയില്‍ മുറിച്ച് വില്‍പ്പന നടത്തുകയും കമ്പിവേലിയിട്ട് തരിശാക്കി ഇടുന്നതുമാണ് രീതി. തൃത്താല, പരുതൂര്‍ പഞ്ചായത്തുകളില്‍ നെല്‍പ്പാടങ്ങള്‍ നികത്തപ്പെടുന്നതിനെക്കുറിച്ച് കഴിഞ്ഞദിവസം മനോരമ ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പട്ടാമ്പി താലൂക്ക് ഡെപ്യൂട്ടി തഹസീല്‍ദാരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ വിവിധ സ്ഥലങ്ങള്‍ പരിശോധിച്ചത്. നിയമലംഘനം ബോധ്യപ്പെട്ട നാല് സ്ഥല ഉടമകൾക്ക് നോട്ടീസ് നൽകും. നികത്തപ്പെട്ടയിടങ്ങളിലെ മണ്ണ് മാറ്റിപ്പിക്കും. പാടവരമ്പുകള്‍ക്ക് പകരമുളള കമ്പിവേലികൾ നീക്കം ചെയ്യണമെന്ന് നിര്‍ദേശം നല്‍കി.. തുടര്‍നടപടിയും നിരീക്ഷണവും പരുതൂർ വില്ലേജ് ഓഫീസറുടെ ഉത്തരാവാദിത്തമാണ്.

വേലികെട്ടി വേര്‍തിരിച്ച പാടങ്ങൾ ക്രമേണ നികത്തപ്പെടുകയോ തെങ്ങും മറ്റ് മരങ്ങളും വച്ച് കരഭൂമിയാക്കുന്നത് തടയാ. ഭൂമിയുടെ അന്യായമായ തരംമാറ്റല്‍ അനുവദിക്കരുതെന്നാണ് കര്‍ഷകരുടെ ആവശ്യം.

MORE IN NORTH
SHOW MORE
Loading...
Loading...