കൂടരഞ്ഞി, ഊര്‍ങ്ങാട്ടീരി മേഖലയിൽ കാട്ടാനശല്യം രൂക്ഷം

elephant
SHARE

കോഴിക്കോട് കൂടരഞ്ഞി, ഊര്‍ങ്ങാട്ടീരി മേഖലയിലിറങ്ങിയ കാട്ടാന വീടും കൃഷിയിടവും നശിപ്പിച്ചു. വര്‍ഷങ്ങളായുള്ള കാട്ടാനശല്യത്തിന് പരിഹാരം കാണാന്‍ വനംവകുപ്പ് ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ചെറുമുഖം ലിസിയുടെ വീടാണ് കഴിഞ്ഞദിവസം രാത്രി കാറിടങ്ങിയ ആന തകര്‍ത്തത്. വീടിന്റെ മേല്‍ക്കൂര ആന വലിച്ച് താഴെയിട്ടു. വീടിനുള്ളിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കാട്ടാന ശല്യത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് വനംവകുപ്പിനെ സമീപിച്ചിട്ടും ഫലമുണ്ടായില്ല. 

മരത്തോട്, തേനരുവി, വെണ്ടേക്കുംപൊയില്‍ പ്രദേശങ്ങളിലൂടെയെത്തിയ ആന വ്യാപകമായി കൃഷി നശിപ്പിച്ചു. ഇതിന് മുന്‍പും ഇതേ പ്രദേശങ്ങളില്‍ കാട്ടാനകളിറങ്ങി വീടുകളും കൃഷികളും തകര്‍ത്തിരുന്നു. 

MORE IN NORTH
SHOW MORE
Loading...
Loading...