വയനാട് പനമരത്തെ കല്ലമ്പലങ്ങള്‍ നശിക്കുന്നു; ചരിത്രാവശേഷിപ്പുകള്‍ നാഥനില്ലാക്കളരി

panamaram-kallambalam
SHARE

വയനാട് പനമരത്തെ കല്ലമ്പലങ്ങള്‍ സംരക്ഷണമില്ലാതെ നശിക്കുന്നു. പുരാവസ്തു വകുപ്പ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏറ്റെടുത്ത ചരിത്രാവശേഷിപ്പുകള്‍ ഇപ്പോള്‍ നാഥനില്ലാക്കളരിയാണ്

പനമരത്തെ പുഞ്ചവയല്‍ ദാസനക്കര റോഡിലാണ് നൂറ്റാണ്ടുകളുടെ പഴക്കമുള്ള കല്ലമ്പലങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ശില്പ വിദ്യയുടെ അപൂര്‍വ ചാരുതകള്‍ നിറ‍ഞ്ഞതാണ് ഈ ജൈനക്ഷേത്രങ്ങള്‍. പുരവസ്തുവകുപ്പ് ഏറ്റെടുത്ത ഈ കൊച്ചുക്ഷേത്രങ്ങള്‍ ദേശീയ സ്മാരകപട്ടികിലും ഇടം നേടയിരുന്നു. പക്ഷ നാശത്തിന്റെ പടുകഴിയിലാണ് ഈ അവേശേഷിപ്പുകള്‍. സാമൂഹിക വിരുദ്ധരുടെ കേന്ദ്രം കൂടിയായി ഇത് മാറി.

കൃഷ്ണഗുഡി ജനാര്‍ദന ഗുഡി എന്ന പേരിലുള്ള രണ്ട് ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. രണ്ട് വര്‍ഷം മുമ്പ് ആഞ്ഞടിച്ച കാറ്റിലും മഴയിലും കവാടവും മറ്റും നിലം പൊത്തിയിരുന്നു.കല്ലുകള്‍ ഇളകി വീഴാതിരിക്കാന്‍ കമ്പി ഉപയോഗിച്ച് ചുറ്റും ബലപ്പെടുത്തിയിട്ടുണ്ട്. പക്ഷെ ഇതും വീഴാറായി.

MORE IN NORTH
SHOW MORE
Loading...
Loading...