ബസ് സ്റ്റാൻഡ് നവീകരണം തുടങ്ങിയില്ല; കരാറെടുത്തിട്ട് മാസങ്ങൾ

stand
SHARE

രാഷ്ട്രീയ വടംവലിയില്‍ കുരുങ്ങി മലപ്പുറം കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡ് നവീകരണം. ആധുനിക സൗകര്യങ്ങളോടെയുള്ള ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തിന് ‍ടെന്‍ഡര്‍ വിളിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും കരാറുകാരന് ജോലി തുടങ്ങാനായിട്ടില്ല.

ബസ് സ്റ്റാന്‍ഡ് വികസനത്തിന്റെ ഭാഗമായി പ്രദേശത്തെ കടകള്‍ പൊളിച്ചുമാറ്റേണ്ടിവരുമെന്ന സംശയത്തിന്റെ പേരില്‍ ചിലര്‍ പദ്ധതിക്ക് തടസം നില്‍ക്കുന്നെന്നാണ് ആരോപണം. നവീകരണത്തിനായി എം.എല്‍.എ ഫണ്ടില്‍ നിന്നും 92 ലക്ഷം രൂപ മാറ്റിവെച്ചിട്ടുണ്ടെങ്കിലും പ്രാദേശിക തലത്തില്‍ സഹകരണമില്ലാത്തതാണ് സ്ഥിതിയില്‍ മാറ്റം വരാത്തതിനുകാരണം. എന്നാല്‍ വ്യാപാരികളില്‍ നിന്നും അനുകൂല നിലപാടാണ് ഉണ്ടായിരിക്കുന്നതെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു

6 മാസം മുന്‍പ് കരാര്‍ എടുത്ത തുകയ്ക്ക് നിര്‍മാണം നടത്താന്‍ കഴിയില്ലെന്ന് കരാറുകാരന്‍ അറിയിച്ചതിനാലാണ് വികസനം നടപ്പിലാവാത്തത് എന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. 2019 ജനുവരിയിലാണ് ബസ് സ്റ്റാന്‍ഡ് നവീകരണത്തിനായുള്ള കരാര്‍ ഏറ്റെടുത്തത്. കരാര്‍ തീയതി മുതല്‍ 9 മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് നിയമം. ഇനി ബാക്കിയുളളത് 3 മാസം മാത്രം. എന്നിട്ടും നവീകരണത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ പോലും പഞ്ചായത്തിനായിട്ടില്ല.ാ ്ട്രീയ വടംവലിയില്‍ കുരുങ്ങി മലപ്പുറം കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡ് നവീകരണം. ആധുനിക സൗകര്യങ്ങളോടെയുള്ള ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തിന് ‍ടെന്‍ഡര്‍ വിളിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും കരാറുകാരന് ജോലി തുടങ്ങാനായിട്ടില്ല.

ബസ് സ്റ്റാന്‍ഡ് വികസനത്തിന്റെ ഭാഗമായി പ്രദേശത്തെ കടകള്‍ പൊളിച്ചുമാറ്റേണ്ടിവരുമെന്ന സംശയത്തിന്റെ പേരില്‍ ചിലര്‍ പദ്ധതിക്ക് തടസം നില്‍ക്കുന്നെന്നാണ് ആരോപണം. നവീകരണത്തിനായി എം.എല്‍.എ ഫണ്ടില്‍ നിന്നും 92 ലക്ഷം രൂപ മാറ്റിവെച്ചിട്ടുണ്ടെങ്കിലും പ്രാദേശിക തലത്തില്‍ സഹകരണമില്ലാത്തതാണ് സ്ഥിതിയില്‍ മാറ്റം വരാത്തതിനുകാരണം. എന്നാല്‍ വ്യാപാരികളില്‍ നിന്നും അനുകൂല നിലപാടാണ് ഉണ്ടായിരിക്കുന്നതെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു

 മാസം മുന്‍പ് കരാര്‍ എടുത്ത തുകയ്ക്ക് നിര്‍മാണം നടത്താന്‍ കഴിയില്ലെന്ന് കരാറുകാരന്‍ അറിയിച്ചതിനാലാണ് വികസനം നടപ്പിലാവാത്തത് എന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. 2019 ജനുവരിയിലാണ് ബസ് സ്റ്റാന്‍ഡ് നവീകരണത്തിനായുള്ള കരാര്‍ ഏറ്റെടുത്തത്. കരാര്‍ തീയതി മുതല്‍ 9 മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് നിയമം. ഇനി ബാക്കിയുളളത് 3 മാസം മാത്രം. എന്നിട്ടും നവീകരണത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ പോലും പഞ്ചായത്തിനായിട്ടില്ല.

MORE IN NORTH
SHOW MORE
Loading...
Loading...