മുക്കത്ത് വീണ്ടും തെരുവുനായ ആക്രമണം; നാല് പേര്‍ക്ക് കടിയേറ്റു

mukam
SHARE

കോഴിക്കോട് മുക്കത്ത് വീണ്ടും തെരുവുനായ ആക്രമണം. വിദ്യര്‍ഥി ഉള്‍പ്പടെ  നാലുപേര്‍ക്കാണ് കഴിഞ്ഞ ദിവസം നായയുടെ കടിയേറ്റത്. കഴിഞ്ഞ മാസം മുപ്പതിന് പതിനേഴുപേര്‍ക്കാണ് കടിയേറ്റത്മുക്കം ടൗണിലും കാരശേരി കാരമൂലയിലുമാണ് തെരുവുനായ ശല്യം രൂക്ഷമായിരിക്കുന്നത്.മുക്കം ഐ.എച്ച്.ആര്‍.ഡി കോളജ് വിദ്യാര്‍ഥിനി അജന്യക്കാണ് തെരുവു നായയുടെ കടിയേറ്റത്. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ അജന്യ ചികില്‍സതേടി.

ബൈക്ക് യാത്രക്കാരനായ കൂടരഞ്ഞി സ്വദേശി ബിജുവിനെ മുക്കം കടവ് പാലത്തിന് സമീപം വച്ചാണ് നായ ആക്രമിച്ചത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് പ്രഥമ ശുശ്രൂഷ നല്‍കിയതിനു ശേഷം ബിജുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ മാസം മുപ്പതിന് മുക്കത്തെ വിവിധ ഭാഗങ്ങളില്‍ വച്ച്  17 പേര്‍ക്ക് തെരുവു നായയുടെ കടിയേറ്റിരുന്നു.

MORE IN NORTH
SHOW MORE
Loading...
Loading...