യാത്ര ദുരിതത്തിന് അറുതിയില്ല; നടുപ്പത്തോട് പാലം വൈകും

bridge
SHARE

ദ്രവിച്ചു തുടങ്ങിയ കോഴിക്കോട് കുറ്റ്യാടി നടുപ്പത്തോട് പാലത്തിന് പകരം പുതിയ പാലം വൈകും. നടുപ്പത്തോട് പാലത്തിലൂടെ ഗതാഗതം നിരോധിച്ചിരിക്കുന്നതിനാല്‍ ആയിരങ്ങള്‍ കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിക്കണം. പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന്‍റെ വക്കിലാണ് നാട്ടുകാര്‍. 

മുള്ളന്‍കുന്ന്– തൊട്ടില്‍പ്പാലം റൂട്ടിലെ കല്ലുനിരയിലാണ് നടുപ്പത്തോട് പാലം. ദ്രവിച്ച കമ്പിയെല്ലാം പുറത്ത് കാണാം. ഏത് നിമിഷവും നിലംപൊത്തുമെന്ന അവസ്ഥ എത്തിയപ്പോഴാണ് ഗതാഗതം നിരോധിച്ചത്. ഗതാഗതം നിരോധിച്ച വിവരം അറിയാതെ നൂറുകണക്കിന് വാഹനങ്ങള്‍ ഇതുവഴിയെത്തി തിരിച്ചുപോവുകയാണ്. 

പാലത്തിലൂടെ ഉള്ള ഗതാഗതം നിരോധിച്ചത് കാരണം കുണ്ടുതോട് റോഡിലൂടെ ചുറ്റി സഞ്ചരിക്കണം. ഈ റോഡാകട്ടെ പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. ഇക്കാരണം കൊണ്ട് ഇതുവഴിയുള്ള കെ.എസ്.ആര്‍.ടി.സി. സര്‍വീസ് നിര്‍ത്തലാക്കി. പകരം ജീപ്പാണ് ആശ്രയം. ദ്രവിച്ച പാലത്തിന് പകരം പുതിയ പാലം വൈകുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും. 

പുതിയ പാലത്തിനായി അടിയന്തരമായി തുക അനുവദിക്കണമെന്നാവശ്യപ്പെട്ട്  ജനപ്രതിനിധികള്‍ക്കും പൊതുമരാമത്ത് വകുപ്പിനും നിവേദനം നല്‍കി കാത്തിരിക്കുകയാണ് നാട്ടുകാര്‍. 

MORE IN NORTH
SHOW MORE
Loading...
Loading...