അനാസ്ഥയിൽ തകർന്നടിഞ്ഞ് വടകരയിലെ സാൻഡ് ബാങ്ക്സ്

vatakara-sandbanks
SHARE

അധികൃതരുടെ അനാസ്ഥയില്‍ തകര്‍ന്ന് കോഴിക്കോട് വടകരയിലെ വിനോദസ‍ഞ്ചാര കേന്ദ്രമായ സാന്‍ഡ് ബാങ്ക്സ്. വടകരയിലെ ജനങ്ങള്‍ക്ക് വിശ്രമിക്കാനുള്ള ഏക കടലോര പാര്‍ക്കുകൂടിയാണ് തകര്‍ന്നുകിടക്കുന്നത്. 

പ്രധാനകവാടം തന്നെ പൊളിഞ്ഞ് കിടക്കുന്നു. കടല്‍തീരത്തെ മനോഹരമായ തെങ്ങിന്‍തോട്ടത്തിലാണ് പാര്‍ക്കിന്റെ സ്ഥാനം. മനുഷ്യനിര്‍മിതമായതെല്ലാം തകര്‍ന്നിരിക്കുന്നു. ഇരിപ്പിടം തുരുമ്പെടുത്ത് നശിച്ചു. അലങ്കാര വിളക്കുകളെല്ലാം അലങ്കോലമായി. പോയി ഇരിക്കാന്‍ മാറ്റൊരിടമില്ലാത്തതിനാല്‍ വടകരയിലെ ജനങ്ങള്‍മാത്രം പാര്‍ക്കിനെ കൈയൊഴിഞ്ഞില്ല. ഇവിടെയെത്തുന്നവരുടെ ജീവന് കാവല്‍ നില്‍ക്കാന്‍ രണ്ട് ലൈഫ് ഗാര്‍ഡുകള്‍മാത്രമാണുള്ളത്. 

ഒരുവര്‍ഷം മുന്‍പ് ആരംഭിച്ച നവീകരണ പ്രവര്‍ത്തികള്‍ പാതിവഴിയിലാണ്. ഡിറ്റിപിസിയില്‍നിന്ന് മേല്‍നോട്ട ചുമതല ‍മറ്റാര്‍ക്കെങ്കിലും കൈമാറണമെന്ന ആവശ്യവും നടപ്പായിട്ടില്ല. ചുറ്റുമതിലില്ലാത്തതിനാല്‍ രാത്രിയും പകലും ഒരുപോലെയാണ് ഇവിടേക്ക് ആളുകളെത്തുന്നത്. 

MORE IN NORTH
SHOW MORE
Loading...
Loading...