വയനാടിന് കൗതുകമായി ഇരട്ടകളുടെ സംഗമം

ins
SHARE

വയനാട് കൽപറ്റയിൽ നാടിന് കൗതുകമായി ഇരട്ടകളുടെ സംഗമം. മലബാർ ജില്ലകളിൽ നിന്നുള്ള 200 ഇരട്ടകളാണ് പരിപാടിയുടെ ഭാഗമായത്. എടപ്പെട്ടി സെന്റ് സെബാസ്റ്റ്യൻ ചർച്ചിന്റെ കീഴിലായിരുന്നു പരിപാടി .

യുഗ്മ 2019 എന്ന പേരിലാണ് ഇരട്ടകളുടെ സംഗമം സംഘടിപ്പിച്ചത്. വയനാട് എടപ്പെട്ടി സെയ്ന്റ് സെബാസ്ററ്യൻസ് ചർച്ചിൽ നടന്ന പരിപാടിയിൽ കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്‌, നീലഗിരി ജില്ലകളിൽ നിന്നായി ഇരുന്നൂറോളം  ഇരട്ടകളാണ് പങ്കെടുത്തത്. ഇതാദ്യമായാണ് ഇത്രയേറെ ഇരട്ട സഹോദരങ്ങളുടെ കൂട്ടായ്മ നടക്കുന്നത് .

അഞ്ച് മാസം മാത്രം പ്രായമുള്ള ഇരട്ട കുട്ടികൾ  മുതൽ 57 വയസ്സുവരെയുള്ള മുതിർന്നവർ വരെ  പരിപാടിയുടെ ഭാഗമായി.ഇവരിൽ ഇരട്ടകളായ ദമ്പതിമാർ, വൈദികർ, പ്രൊഫെഷനലുകൾ, ശ്രദ്ധേയമായ നേട്ടം കൈവരിച്ചവർ, ഭിന്നശേഷിക്കാർ തുടങ്ങിയവരും ഉണ്ടായിരുന്നു. ഒറ്റ പ്രസവത്തിൽ മൂന്ന് മക്കളുള്ള മൂന്ന് കുടുംബങ്ങൾ പരിപാടിക്കെത്തി .വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിച്ചു . ചടങ്ങ് എം എൽ എ. ഐ സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വയനാട്  കലക്ടർ എ ആർ അജയകുമാർ ഇരട്ടകളെ ആദരിച്ചു .

MORE IN NORTH
SHOW MORE
Loading...
Loading...