പരിഹാരമാകാതെ കോഴിക്കോട് ‘ലോറിസ്റ്റാൻഡ്’; സ്ഥലം കണ്ടെത്താൻ നെട്ടോട്ടത്തിൽ നഗരസഭ

lorry-new
SHARE

കോഴിക്കോട് സൗത്ത് ബീച്ചിലെ ലോറി സ്റ്റാന്‍ഡ് പ്രതിസന്ധിക്ക്  അടുത്തെങ്ങും പരിഹാരം കാണാനാകില്ല.  മീഞ്ചന്തയില്‍ പാര്‍ക്കിങ് ഒരുക്കാന്‍ സാധ്യമല്ലെന്ന് ബോധ്യപ്പെട്ടതോടെ,, പകരം സ്ഥലം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് നഗരസഭ. തുറമുഖ വകുപ്പിന്‍റെ സ്ഥലം വിട്ടുകിട്ടാനായി വകുപ്പ് മന്ത്രിയെ കാണാനൊരുങ്ങുകയാണ് മേയര്‍. 

സൗത്ത് ബീച്ച് നവീകരണത്തോടനുബന്ധിച്ചാണ് ലോറി സ്റ്റാന്‍ഡ് മാറ്റാന്‍ തീരുമാനിച്ചത്. പകരം മീഞ്ചന്തയിലെ ബസ് സ്റ്റാന്‍ഡിനായി മാറ്റി വച്ച സ്ഥലം ഉപയോഗിക്കാമെന്നായിരുന്നു ആദ്യ ധാരണ. എന്നാല്‍ പ്രദേശവാസികളുടെ എതിര്‍പ്പുയര്‍ന്നതോടെ അത് നടക്കില്ലെന്ന സ്ഥിതിയായി. നോര്‍ത്ത് ബീച്ചിലെ തോപ്പയില്‍ ഭാഗത്തേക്ക് മാറ്റാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചെങ്കിലും അവിടെയും നാട്ടുകാരുടെ എതിര്‍പ്പ് തന്നെയായിരുന്നു പ്രശ്നം. 

തൊണ്ടയാട് ഫ്ലൈ ഓവറിന് താഴെ ഇരുപതോളം ലോറികള്‍ ഇപ്പോള്‍ പാര്‍ക്ക് ചെയ്യുന്നുണ്ട്. കൂടുതല്‍ ലോറികള്‍ അവിടെ പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കും. ഇതിനൊപ്പം ബീച്ചിലെ തുറമുഖ വകുപ്പിന്‍റെ സ്ഥലവും വിട്ടുകിട്ടാനായി നീക്കങ്ങള്‍ നടത്തുന്നുണ്ട്. 

ജില്ലാ ഭരണകൂടത്തിനും നഗരസഭയ്ക്കും കീറാമുട്ടിയായ വിഷയത്തില്‍ പരിഹാരം എന്നുണ്ടാകുമെന്ന് യാതൊരു വ്യക്തമല്ല. 

MORE IN NORTH
SHOW MORE
Loading...
Loading...