ചളിക്കുളമായി ഇരിട്ടി–ആറളം റോഡ്

iratty
SHARE

മഴയ്ക്ക് മുന്നേ നിര്‍മാണ പ്രവ‍ൃത്തികള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ ചളിക്കുളമായിരിക്കുകയാണ് ഇരിട്ടി–ആറളം റോഡ്. കാല്‍നട യാത്രപോലും സാധിക്കാത്ത അവസ്ഥയിലാണിപ്പോള്‍. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ഇരുപത്തഞ്ചിലധികം ഇരു ചക്രവാഹനങ്ങളാണ് തെന്നിവീണ് അപകടമുണ്ടായത്.

 ഇരിട്ടി–കരിയാല്‍–പായം–ആറളം റോഡാണിത്. മഴയ്ക്ക് മുന്നേ ടാറിങ്ങ് പൂര്‍ത്തിയാക്കുമെന്ന് കരാറുകാരന്‍ നാട്ടുകാര്‍ക്ക് വാക്കു നല്‍കിയെങ്കിലും റോഡ് പണി പൂര്‍ത്തിയായില്ല. അതിന്‍റെ ദുരിതമാണ് ജനങ്ങളീ അനുഭവിക്കുന്നത്. മണ്ണ് നിരത്തിയതിന് ശേഷം ടാറിങ്ങ് ചെയ്യേണ്ടതായിരുന്നു. പക്ഷേ അതിനു മുന്നേ മഴ ശക്തമായതോടെ റോഡ് ചളിക്കുളമായി. ഇരുചക്ര വാഹനങ്ങള്‍ തെന്നി വീഴുന്നത് പതിവാണിവിടെ. റോഡിനോട് ചേര്‍ന്നാണ് പായം ഗവണ്‍മെന്‍റ് യുപി സ്കൂള്‍. പല കുട്ടികള്‍ക്കും സ്കൂളിലേക്ക് വരാന്‍ പറ്റാറില്ല. ചിലരെ രക്ഷിതാക്കള്‍ എടുത്തുകൊണ്ടുവരികയാണ്.  മാസങ്ങളായി തുടരുന്ന നിര്‍മാണ പ്രവൃത്തികള്‍ തുടക്കം മുതല്‍ വേഗത്തിലാക്കിയിരുന്നെങ്കില്‍ ഇങ്ങനൊരു അവസ്ഥയുണ്ടാകില്ലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.

ഇതുവഴിയുള്ള ബസ് റൂട്ടുകള്‍ നിലച്ചതോടെ യാത്രാ ക്ലേശവും രൂക്ഷമാണ്. എട്ടു മീറ്ററാണ് റോഡിന്‍റെ വീതിയെങ്കിലും പലയിടങ്ങളിലും അളവില്‍ കുറവുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. 

MORE IN NORTH
SHOW MORE
Loading...
Loading...