ചെങ്ങോട്ടുമലയിൽ ഖനനം വേണ്ട; അപേക്ഷ തള്ളി ഏകജാലക സമിതി

chengottu-mala
SHARE

കോഴിക്കോട് ചെങ്ങോട്ടുമലയില്‍ ഖനനം നടത്താനുള്ള ഡെല്‍റ്റാകമ്പനിയുടെ അപേക്ഷ ജില്ലാ ഏകജാലക സമിതി തള്ളി. വേണ്ടത്ര പഠനം നടത്താതെയാണ് ഖനനത്തിന് പാരിസ്ഥിതിക അനുമതി  നല്‍കിയതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിഷയം വിശദമായ പഠനത്തിനായി സംസ്ഥാന പാരിസ്ഥിതികആഘാത പഠന സമിതിക്കും വിടാനും ജില്ലാകലക്ടര്‍ അധ്യക്ഷനായ കമ്മിറ്റി തീരുമാനിച്ചു. 

ഖനനം മനുഷ്യനും പ്രകൃതിക്കും ദോഷം ചെയ്യുമെന്നാണ് അതിവേഗ പഠനത്തിനായി കലക്ടര്‍ നിയമിച്ച വിദഗ്ദ സമിതിയുടെ ഇപ്പോഴത്തെ  കണ്ടെത്തല്‍. ഇതോടെ നേരത്തെ നല്‍കിയ പാരിസ്ഥിതിക അനുമതി റദ്ദാകും. ഖനാനുമതിക്കായി കമ്പനി സമര്‍പ്പിച്ച അപേക്ഷ നേരത്തെ പഞ്ചായത്ത് തള്ളിയിരുന്നു.പഞ്ചായത്തിന്റെയും വിദഗ്ദസമിതിയുടെയും അഭിപ്രായം കണക്കിലെടുത്താണ് നിലവിലെ അപേക്ഷ തള്ളിയത്

ബാലുശ്ശേരി ചെങ്ങോട്ടുമലയിലെ ഖനനത്തിനെതിരെ നാട്ടുകാര്‍ സമരത്തിലാണ്.മലബാര്‍ ൈവല്‍ഡ് ലൈഫ് സാങ്ച്വറിയില്‍ നിന്നും ചെങ്ങോട്ടുമലയിലെ ഖനനപ്രദേശത്തേക്ക് 10 കിലോമീറ്ററില്‍ താഴെയാണ് ദൂരമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു,വനംവകുപ്പ് ഉദ്യോഗസ്ഥരും അതിനെ ശരിവെച്ചിരുന്നു.ഇനി സംസ്ഥാന ഏകജാലക സിമിതിക്ക് അപേക്ഷ പരിഗണിക്കാവുന്നതാണ്.

MORE IN NORTH
SHOW MORE
Loading...
Loading...