കരിഞ്ചോലയിൽ എങ്ങുമെത്താതെ പുനരധിവാസം

kozhikode
SHARE

കരിഞ്ചോല ദുരന്തത്തിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചപറ്റിയെന്നാരോപിച്ച് സര്‍ക്കാരിനെതിരെ യുഡിഎഫ് പ്രക്ഷോഭം.വീടുകളുടെ പുനര്‍നിര്‍മ്മാണവും കാര്‍ഷിക ധനസഹായ വിതരണവും പാളിയെന്നാണ് ആരോപണം. പുനരധിവാസത്തിനായി എംഎല്‍എയുടെ നേതൃത്വത്തില്‍ രൂപീകരിച്ച റീലിഫ് കമ്മിറ്റിയുടെ പ്രവര്‍ത്തനവും അവതാളത്തിലാണ്.  

കരിഞ്ചോലയിലെ 7 വീടുകളെയാണ് ദുരന്തംവിഴുങ്ങിയത്,4 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു,മൂന്ന് വീടുകളിലായി 14 പേര്‍ മരിച്ചു,മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കുമുള്ള ധനസഹായം വിതരണം ചെയ്തു കഴിഞ്ഞു,എന്നാല്‍ വീടുനിര്‍മ്മാണത്തിനുള്ള സഹായവിതരണം രണ്ടുഗഡുക്കള്‍ മാത്രമാണ് കിട്ടിയത്.

കരിഞ്ചോലയിലെ പാറക്കല്ലുകള്‍ നീക്കം െചയ്യുക,സ്ഥലം കൃഷിയോഗ്യമാക്കുക,കൃഷി നശിച്ചവര്‍ക്ക് മതിയായ ധനസഹായം നല്‍കുക തുടങ്ങി . വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചില്ലെങ്കിലും ദുരന്തംമുന്‍നിര്‍ത്തി കുടിയിറക്കപ്പെട്ടവരില്‍ പകരംവീടുവെക്കാനുള്ള പദ്ധതിയും പൂര്‍ത്തിയായിട്ടില്ല,കൂടാതെ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്കായി ധനശേഖരണം നടത്തിയ രണ്ട് റിലിഫ് കമ്മിറ്റികളുടെ പ്രവര്‍ത്തനവും മരവിച്ചിരിക്കുകയാണ്,കഴിഞ്ഞ 6മാസമായി റിലീഫ് കമ്മിറ്റി യോഗം പോലും വിളിച്ചുചേര്‍ത്തിട്ടില്ല.

MORE IN NORTH
SHOW MORE
Loading...
Loading...