മാലിന്യക്കൂമ്പാരം തീർക്കുന്ന ആരോഗ്യപ്രശ്നങ്ങൾ; കേണിച്ചിറ നിവാസികൾ ദുരിതത്തിൽ

wayanad-new
SHARE

വയനാട് കേണിച്ചിറയില്‍ കുന്നുകൂടിയിരിക്കുന്ന മാലിന്യം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നെന്ന് പരിസരവാസികള്‍. പൂതാടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ നേരത്തെ ഇവിടെയായിരുന്നു നിക്ഷേപിച്ചിരുന്നത്. കുന്നുകൂടിക്കിടക്കുകയാണ് മാലിന്യം.

കേണിച്ചിറ ടൗണില്‍ നിന്നും ഇരുന്നൂറോളം മീറ്റര്‍ അകലെയുള്ള ഉയര്‍ന്നപ്രദേശമാണിത്. ഇവിടെയായിരുന്നു പൂതാടി പഞ്ചായത്തിന്റെ മാലിന്യനിക്ഷേപ കേന്ദ്രം. മഴക്കാലത്ത് അഴുക്കുജലം ഒലിച്ചറങ്ങും. തൊട്ടുതാഴെ പൊതുകിണറുണ്ട്. വെള്ളം പരിശോധിച്ചപ്പോള്‍ നേരത്തെ ഇ–കോളി ബാക്ടീരിയയെ കണ്ടെത്തിയിരുന്നു. ഇതിന്റെ മറു ഭാഗത്ത് പുഴയും കുടിവെള്ള പദ്ധതികളുമുണ്ട്.കുന്നുകൂടിക്കിടക്കുന്ന മാലിന്യം ആരോഗ്യപ്രശനങ്ങളുണ്ടാക്കുന്നുവെന്ന് പരിസരവാസികള്‍ പറയുന്നു.

മാലിന്യം പെരുകിയതോടെ നേരത്തെ നാട്ടുകാര്‍ പ്രതിഷേധം നടത്തിയരുന്നു. ഇതേത്തുടര്‍ന്ന് കുറേക്കാലം കുഴിയെടുത്ത് മാലിന്യം തള്ളിയിരുന്നു.ഇതിനോട് ചേര്‍ന്നാണ് അമ്പത് ലക്ഷം രൂപ മുടക്കിയുളള ഇന്‍ഡോര്‍ സ്റ്റേഡിയം പണിയുന്നത്. തൊട്ടടുത്ത് മൃഗാശുപത്രിയും ഉണ്ട്.

MORE IN NORTH
SHOW MORE
Loading...
Loading...