മാംസ സംസ്കരണ ഫാക്ടറി‌ക്കെതിരെ സമരം ചെയ്തവര്‍ക്കെതിരെ ലാത്തിചാര്‍ജ്

wayanad-protest-1
SHARE

വയനാട് ബത്തേരിയില്‍ മാംസ സംസ്കരണ യൂണിറ്റില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നു എന്നാരോപിച്ച് സമരംചെയ്തവര്‍ക്കെതിരെ ലാത്തിചാര്‍ജ്. ആക്ഷന്‍ കമ്മിറ്റിയിലെ നാല് പേര്‍ക്കും ഒരു പൊലീസുകാരനും പരിക്കേറ്റു. മലബാര്‍ മീറ്റ്സ് സംസ്കരണ ഫാക്ടറിക്കെതിരെയായിരുന്നു സമരം.

ബത്തേരി മാഞ്ഞാടിയിലാണ് മാംസ സംസ്കരണ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. ഫാക്ടറിയില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നു എന്നാരോപിച്ച് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇന്നലെ മുതല്‍ പ്രശ്നം അസഹ്യമായെന്ന് പരിസരവാസികള്‍ പറയുന്നു. രാത്രി ഫാക്ടറിക്ക് മുന്നിലെത്തിയ സമരക്കാര്‍ പിരിഞ്ഞു പോകാന്‍ തയാറായില്ല. കലക്ടര്‍ സ്ഥലത്തെത്തണമെന്നായിരുന്നു ആവശ്യം. തുടര്‍ന്ന് പൊലീസ് ലാത്തിചാര്‍ജ് നടത്തി. സ്ത്രീകളുള്‍പ്പെടെ നാല്പേര്‍ക്ക് പരുക്കേറ്റു. 

സമരക്കാരുടെ കല്ലേറില്‍ ഒരു പൊലീസുകാരനും പരിക്കേറ്റിട്ടുണ്ട്. പ്രശ്നപരിഹാരത്തിനായി കലക്ടര്‍ നാളെ ചേംബറില്‍ യോഗം വിളിച്ചിട്ടുണ്ട്.

MORE IN NORTH
SHOW MORE
Loading...
Loading...