വീട് നഷ്ടപ്പെട്ടവർക്ക് വിദ്യാർത്ഥികളുടെ കൈത്താങ്ങ്

kozhikode-students
SHARE

കോഴിക്കോട് കരിഞ്ചോല മലയിലെ ഉരുള്‍പ്പൊട്ടലില്‍ വീട്  നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി വിദ്യാര്‍ഥികള്‍.  ജില്ലയിലെ എന്‍.എസ്.എസ്. യൂണിറ്റുകളിലെ വിദ്യാര്‍ഥികളാണ് മൂന്നു കുടുംബങ്ങള്‍ക്ക് വീടു നിര്‍മിച്ചു നല്‍കുന്നത് . 17 ലക്ഷം രൂപയാണ് വീടു നിര്‍മാണത്തിനായി കുട്ടികള്‍ ഇതുവരെ സമാഹരിച്ചത്

ഉരുള്‍പൊട്ടലില്‍ സര്‍വവും നഷ്ടപ്പെട്ട മൂന്നു കുടുംബങ്ങളുടെ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാനാണ് ഈ വിദ്യാര്‍ഥികളുടെ അധ്വാനം. കോഴിക്കോട് ജില്ലയിലെ 134 എന്‍.എസ്.എസ് യൂണിറ്റുകളിലെ വിദ്യാര്‍ഥികളാണിവര്‍.  വീടു നഷ്ടപ്പെട്ടവരെ കണ്ട് അവരുടെ വേദന നേരിട്ടറിഞ്ഞാണ് നന്മയുടെ നല്ല മാതൃകയുമായി ഇവര്‍ മുന്നിട്ടിറങ്ങിയത്

കട്ടിപ്പാറ കനിവ് ഗ്രാമത്തില്‍ കരിഞ്ചോല പുനരധിവാസ കമ്മിറ്റി നല്‍കിയ ഭൂമിയിലാണ് വീടുയരുന്നത്. ആദ്യം രണ്ടു കുടുംബങ്ങള്‍ക്ക് വീടു നിര്‍മിക്കാനായിരുന്നു തീരുമാനിച്ചത്.എന്നാല്‍ വിദ്യാര്‍ഥികളുടെ ഉല്‍സാഹവും പരിശ്രമവും മൂന്ന് വീടുകളുടെ നിര്‍മാണത്തിലെത്തിച്ചു കരിഞ്ചോല മല ഉരുള്‍പൊട്ടലില്‍ 7 കുടുംബങ്ങള്‍ക്കാണ് വീട് പൂര്‍ണമായും നഷ്ടമായത്

MORE IN NORTH
SHOW MORE
Loading...
Loading...