മഴക്കാലപൂര്‍വ ശുചീകരണം: കണ്ണൂര്‍ കോര്‍പ്പറേഷനില്‍ കൗണ്‍സിലര്‍മാരുടെ പ്രതിഷേധം

kannur1
SHARE

മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുകഅനുവദിക്കുന്നില്ലെന്ന് ആരോപിച്ച് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം. മേയര്‍ ഇ.പി.ലതയെ പ്രതിപക്ഷ അംഗങ്ങള്‍ ഉപരോധിച്ചു. മഴയ്ക്ക് മുമ്പുള്ള എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും നാളെത്തന്നെ ഫണ്ട് ലഭ്യമാക്കുമെന്നും മേയര്‍ വ്യക്തമാക്കി.

ശുചീകരണ–പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി, ശുചിത്വ മിഷന്‍റെ ഇരുപതിനായിം രൂപയും എന്‍.എച്ച്.എം വിഹിതമായ പതിനായിരം രൂപയും തനത് ഫണ്ടില്‍ നിന്ന് അയ്യായിരം രൂപയുമാണ് അനുവദിക്കേണ്ടത്. എന്നാല്‍ ഈ തുക ഫലപ്രദമായി വിനിയോഗിക്കുന്ന കാര്യത്തില്‍ കോര്‍പ്പറേഷന്‍ പരാജയപ്പെടുന്നെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.

ശുചിത്വമിഷന്‍ ഫണ്ട് വന്നില്ലെങ്കിലും തനത് ഫണ്ടില്‍ നിന്ന് എല്ലാ കമ്മറ്റികള്‍ക്കും തുക അനുവദിച്ചിട്ടുണ്ടെന്നാണ് കോര്‍പ്പറേഷന്‍റെ വാദംആരോഗ്യപ്രവര്‍ത്തകരുടെ സേവനങ്ങള്‍ ഉറപ്പാക്കുന്നതിലടക്കം കൂടുതല്‍ ജാഗ്രതയോടെയുള്ള മുന്നൊരുക്കങ്ങള്‍ ഈ വര്‍ഷം നടത്തിയിട്ടുണ്ടെന്നും മേയര്‍ അവകാശപ്പെട്ടു.

MORE IN NORTH
SHOW MORE
Loading...
Loading...