വയനാട്ടിൽ ജനവാസ കേന്ദ്രത്തിൽ കാട്ടാനക്കൂട്ടം; തിരിച്ചയക്കാന്‍ ശ്രമം

wild-elephants
SHARE

വയനാട് കാര്യമ്പാടിയില്‍ ജനവാസ കേന്ദ്രത്തിന് സമീപം കാട്ടാനക്കൂട്ടം. നെയ്ക്കുപ്പ വനമേഖലയില്‍ നിന്നും ഇന്നലെ രാത്രിയെത്തിയ ഏഴ് കാട്ടാനകള്‍ പുലർച്ചെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതില്‍ മൂന്നെണ്ണം വനത്തിലേക്ക് തിരിച്ചുപോയി. തോട്ടത്തിലും കൃഷിയിടത്തിനുസമീപവുമുള്ള നാല് കാട്ടാനകള്‍ രാത്രിയോടെ വനത്തിലേക്ക് കയറുമെന്നാണ് പ്രതീക്ഷ. 

വനമേഖലയോട് ചേര്‍ന്ന സ്ഥലമാണെങ്കിലും സജീവമായി കാട്ടാനപ്രശമില്ലാത്ത മേഖലയാണ് കാര്യാമ്പാടി. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലം കൂടിയാണിത്. ഇന്നലെ രാത്രിയാണ് കാട്ടാനക്കൂട്ടം നാട്ടിലിറങ്ങിയത്. പുലര്‍ച്ചെ അഞ്ച് മണിയോടെ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. ജനങ്ങള്‍ പുറത്തിറങ്ങിയില്ല. വനം വകുപ്പ്, റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു.

മൂന്ന് കാട്ടാനകള്‍ നെയ്ക്കുപ്പ വനമേഖലയിട്ടെക്ക് ത്തിലേക്ക് കയറി. ഇതിനിടയില്‍ കാട്ടനയുടെ കുത്തേറ്റ് ഒരു പശുവിന് പരുക്കേറ്റിരുന്നു. രണ്ട് ആനകള്‍ അരിമുളയ്ക്ക് സമീപമുള്ള കാപ്പിത്തോട്ടത്തിനകത്താണുള്ളത്. നാല്‍പതേക്കറോളം വിസ്തീര്‍ണുള്ള തോട്ടമാണിത്. രാത്രിയോടെ കാട്ടിലേക്ക് കയറുമെന്നാണ് പ്രതീക്ഷ. രണ്ട് കൊമ്പനാനകള്‍ പൂതാടി രനമരം തുടങ്ങിയ പ്രദേശങ്ങള്‍ പിന്നിട്ട് താഴെ നെല്ലിയമ്പത്തെ കൃഷിയിടത്തില്‍ തമ്പടിച്ചിരിക്കുകയാണ്. ഇതിന് സമീപം തന്നെ കാടുണ്ട്. പടക്കം പൊട്ടിച്ചും മറ്റും കാട്ടിലേക്ക് തുരത്താനുള്ള ശ്രമം നടത്തുന്നുണ്ട്.

MORE IN NORTH
SHOW MORE
Loading...
Loading...