നാടുകാണി ചുരത്തിന്റെ നിർമാണം ഇനിയും പൂർത്തിയായില്ല

nadukani
SHARE

കാലവര്‍ഷമെത്തിയിട്ടും മലപ്പുറം അതിര്‍ത്തിയായ നാടുകാണി ചുരം റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാകാത്തത് സംസ്ഥാനാന്തര ഗതാഗതത്തെ പ്രതിസന്ധിയിലാക്കും. ചുരത്തില്‍ മണ്ണിടിച്ചില്‍ ഭീഷണി തുടരുകയാണ്.   

നാടുകാണി ചുരത്തിലെ വളവുകളുളള വീതി കുറഞ്ഞ ഭാഗങ്ങളിലാണ് ഇനി നിര്‍മാണം പൂര്‍ത്തിയാക്കാനുളളത്. വീതി കുറഞ്ഞ സ്ഥലങ്ങളില്‍ പാര്‍ശ്വഭിത്തി നിര്‍മിക്കാനായി മണ്ണിടിച്ചു താഴ്ത്തിയ നിലയിലാണ്. ഈ ഭാഗങ്ങളില്‍ ഒരു വശത്തുകൂടി മാത്രമാണിപ്പോള്‍ വാഹനങ്ങള്‍ കടത്തി വിടുന്നത്. മഴ ശക്തമാവുന്നതോടെ നിര്‍മാണാവശ്യാര്‍ഥം മണ്ണിടിച്ച ഭാഗങ്ങളില്‍ കൂടുതല്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ട്. നിലവില്‍ ചുരത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ്. റോഡിടിഞ്ഞാല്‍ ചുരം ഗതാഗതം പൂര്‍ണമായും തടസപ്പെടും.

താമരശേരി ചുരത്തില്‍ ഇടക്കിടെ തടസമുണ്ടാകുന്നതുകൊണ്ട് ഇതരസംസ്ഥാനങ്ങളില്‍ നിന്നുളള ചരക്കുവാഹനങ്ങളടക്കം കേരളത്തിലേക്ക് എത്തുന്നത് നാടുകാണി വഴിയാണ്. രണ്ടര വര്‍ഷം മുന്‍പ് തുടങ്ങിയ റോഡുനിര്‍മാണം ദിവസങ്ങള്‍ക്കുളളില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷയില്ല.

കഴിഞ്ഞ പ്രളയകാലത്ത് മണ്ണിടിച്ചിലിനെ തുടര്‍ന്ന് നാടുകാണി ചുരം പാതയില്‍ പലവട്ടം ഗതാഗതം തടസപ്പെട്ടിരുന്നു.

MORE IN NORTH
SHOW MORE