30 ലക്ഷം ചെലവഴിച്ചിട്ടും നാട്ടുകാര്‍ക്ക് കുടിക്കാൻ ചെളിവെള്ളം

water
SHARE

കുടിയ്ക്കാന്‍ കൊള്ളാത്ത വെള്ളം വിതരണം ചെയ്യുന്ന കുടിവെള്ള പദ്ധതിക്കായി കെ.െക രാകേഷ് എം.പിയുടെ ഫണ്ടില്‍ നിന്നും മുപ്പത് ലക്ഷം. മാവൂര്‍ പഞ്ചായത്തില്‍ തെങ്ങിലക്കടവ് പാടത്തുംകണ്ടി കുടിവെള്ള പദ്ധതിയാണ് ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടും നാട്ടുകാര്‍ക്ക് ഉപയോഗമില്ലാതെ കിടക്കുന്നത്.    

തെങ്ങിലക്കടവ് പുഴയോരത്താണ് ഒരു കിണറും പമ്പ് ഹൗസും സ്ഥാപിച്ചിരിക്കുന്നത്,ആയംക്കുളം എസ്.സി കോളനിയിലേക്ക് 300 മീറ്റര്‍ പൈപ്പ് ലൈനും ചേര്‍ന്നാല്‍ 30ലക്ഷം രൂപയുടെ കുടിവെള്ള പദ്ധതിയായി.കോളനി നിവാസികള്‍ക്ക് കുടിവെള്ള പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത് ചെളിെവള്ളമാണെന്നുമാത്രം.

ഇതേ പുഴയോരത്ത് നേരത്തെ കുടിവെള്ളത്തിനായി കുഴിച്ച രണ്ട് കിണറുകളില്‍ നിന്നും  ശുദ്ധജലംകിട്ടിയിട്ടില്ല,ഈ ദുരനുഭവം മുന്നിലുണ്ടായിട്ടും എംപി ഫണ്ടില്‍ നിന്നുള്ള 30 ലക്ഷം അവിടെ തന്നെ കുഴിച്ചിട്ടു.കുടിവെളളം കിട്ടിയതുമില്ല.

പഴയ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ ഉപയോഗിച്ചാണ് പുതിയ പദ്ധതിയിലും കുടിവെള്ളവിതരണം നടക്കുന്നത്,കിണര്‍ കുഴിച്ചതിലും പൈപ്പ് ലൈനിട്ടതിലും തുടങ്ങി 30ലക്ഷത്തിന്റെ വിതരണത്തില്‍ നാട്ടുകാര്‍ക്ക് ആക്ഷേപമുണ്ട്.

MORE IN NORTH
SHOW MORE