ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ച് ജല അതോറിറ്റിയുടെ പൈപ്പ് നന്നാക്കൽ

malappuram-water-authority-29
SHARE

നാലു പഞ്ചായത്തുകളിലെ ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ച് ജല അതോറിറ്റിയുടെ പൈപ്പ് നന്നാക്കല്‍. മലപ്പുറം തിരുനാവായിലെ ത്വരിത കുടിവെള്ള പദ്ധതിയുടെ പൈപ്പാണ് റയില്‍വേ ട്രാക്കിനടിയില്‍ പൊട്ടിയത്. ജലവിതരണം പുനഃസ്ഥാപിക്കാന്‍  രണ്ടാഴ്ചയിലധികം സമയമെടുക്കുമെന്നാണ് ജല അതോറിറ്റി അധികൃതര്‍ പറയുന്നത്

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് പൈപ്പ് പൊട്ടി വെള്ളം പാഴാവാന്‍ തുടങ്ങിയത്.റെയില്‍വേ ട്രാക്കിനടിയില്‍ എവിടെയാണ് പൈപ്പ് പൊട്ടിയതെന്ന്  കണ്ടെത്താന്‍ സമയമെടുത്തു.പിന്നീട് റയില്‍വേയുടെ അനുമതിക്കായി കാത്തുനിന്നു.ഈ മാസം 23 നാണ് അറ്റകുറ്റപണി ആരംഭിച്ചത്.തിരുനാവായ റയില്‍വേ സ്റ്റേഷനിലെ ഗുഡ്സ് യാഡിനു സമീപത്തെ  ട്രാക്കിനടിയില്‍ നാലുമീറ്റര്‍ ആഴത്തിലാണ് പൊട്ടലുള്ളത്..മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ട്രാക്കിനടിയിലെ മണ്ണുമാറ്റുന്ന ജോലിയാണ് നടക്കുന്നത്.അറ്റകുറ്റപണിയെ തുടര്‍ന്ന് തിരുനാവായ, ആതവനാട്, കുറ്റിപ്പുറം, മാറാക്കര പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണം പൂര്‍ണമായും നിര്‍ത്തിവച്ചു.

പൊട്ടിയഭാഗം മാറ്റി പുതിയ പൈപ്പിടാന്‍ രണ്ടാഴ്ചയിലധികം സമയമെടുക്കും.അതിനുശേഷം മാത്രമേ ഇതുവഴിയുള്ള കുടിവെള്ള വിതരണം പുനസ്ഥാപിക്കുകയുള്ളൂ.ബദല്‍ സംവിധാനം ഒരുക്കാതെയുള്ള ജല അതോറിറ്റിയുടെ നടപടി ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്

MORE IN NORTH
SHOW MORE