ജലനിധി പദ്ധതിയിൽ തർക്കം; കിണറുകൾ വറ്റിയതിൽ നാട്ടുകാർക്ക് രോഷം

kozhikode-jalanidhi-29
SHARE

കോഴിക്കോട് വടകരയില്‍ ലോകബാങ്ക് സഹായത്തോടെ നിര്‍മിച്ച ജലനിധി പദ്ധതിയെച്ചൊല്ലി നാട്ടുകാരും ഗുണഭോക്താക്കളും തമ്മില്‍ തര്‍ക്കം. ട്രയല്‍ പമ്പിങ് നടത്തിയപ്പോള്‍ തന്നെ പ്രദേശത്തെ കിണറുകള്‍ വറ്റിയതോടെയാണ് പദ്ധതിക്കെതിരെ നാട്ടുകാര്‍ രംഗത്തെത്തിയത്. ഇതോടെ പദ്ധതി ഉപേക്ഷിക്കണ്ടി വരുമോ എന്ന ആശങ്കയിലാണ് അധിക‍ൃതര്‍. 

വടകര ചോയോത്ത് നടമേലില്‍ 41 ലക്ഷം രൂപ ചെലവില്‍ ആണ് കിണര്‍ നിര്‍മിച്ചത്. എന്നാല്‍  വെള്ളമെടുത്ത് തുടങ്ങിയപ്പോള്‍ തന്നെ പ്രദേശത്തെ മറ്റെല്ലാ കിണറുകളും വറ്റി. ഇതോടെ പദ്ധതിക്കെതിരെ നാട്ടുകാര്‍ രംഗത്തെത്തി. കുടിവെള്ള ക്ഷാമം രൂക്ഷമായ അയല്‍ഗ്രാമമായ കുട്ടോത്ത് കാവിലിനെ ഇത് പ്രതിസന്ധിയിലാക്കി. ഒരു സ്ഥലത്തെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നത് മറ്റൊരിടത്ത് കുടിവെള്ള പ്രശ്നം ഉണ്ടാക്കിയിട്ടല്ലെന്ന പ്രദേശവാസികളുടെ പരാതി കണക്കിലെടുത്ത് ജലനിധി തല്‍ക്കാലത്തേയ്ക്ക് നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവച്ചു. 

പഴയ കിണറിന് പകരം മറ്റൊരിടത്ത് പുതിയ കിണര്‍ നിര്മിക്കണമെന്നാണ് ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ അധികൃതര്‍ തീരുമാനമെടുത്തിട്ടില്ല. സ്ഥലം പരിശോധിക്കാന്‍ അടുത്ത ദിവസം ഭൂഗര്‍ഭ ജലവകുപ്പ് എത്തും. ഇതിന് ശേഷമാകും നിര്‍മാണം പൂര്‍ത്തിയായ കിണര്‍ ഉപേക്ഷിക്കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. 

MORE IN NORTH
SHOW MORE