നെയ്തല്ലൂരില്‍ കുടിവെള്ളമില്ലാതെ 600 ഒാളം കുടുംബങ്ങള്‍

malappuram-water
SHARE

മലപ്പുറം പൊന്നാനി നെയ്തല്ലൂരില്‍ കുടിവെള്ളം കിട്ടാതെ അറനൂറോളം കുടുംബങ്ങള്‍. ടാങ്കറുകളില്‍  പൊന്നാനി നഗരസഭ കുടിവെള്ളം വിതരണം ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് കൗണ്‍സിലറുടെ വാര്‍ഡായ നെയ്തല്ലൂരിലെ അവഗണിക്കുകയാണെന്നാണ് പരാതി. 

എല്ലാ ദിവസവും നഗരസഭയുടെ പൈപ്പിനടിയില്‍ പ്രതീക്ഷയോടെ പാത്രങ്ങള്‍ നിരത്തും.എന്നാല്‍ വെള്ളം കിട്ടില്ല.കഴിഞ്ഞ അഞ്ചു ദിവസമായി ഇതാവണവസ്ഥ. നഗരസഭയുടെ കുടിവെള്ള വിതരണ പൈപ്പ്  വഴി വെള്ളം കിട്ടിയാല്‍ തന്നെ നിറയെ പുഴുക്കളാണ്.ഉപയോഗിക്കാന്‍ തീരെ കഴിയില്ല.

നെയ്തല്ലൂരിന്റെ സമീപ പ്രദേശങ്ങളില്‍ ടാങ്കറുകളില്‍ നഗരസഭ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്.എന്നാല്‍ കോണ്‍ഗ്രസ് കൗണ്‍സിലറുടെ വാര്‍ഡായതിനാല്‍ ഇവിടുത്തുകാരെ അവഗണിക്കുകയാണെന്നാണ് പരാതി.

സന്നദ്ധ സംഘടനകള്‍ എത്തിക്കുന്ന വെള്ളം മാത്രമാണ് പിന്നെ ഒരിത്തിരി ആശ്വാസം.എന്നാല്‍ അതു ആവശ്യത്തിനു തികയുന്നുമില്ല. 30 ന് ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയം ഉന്നയിച്ച് പ്രതിഷേധം ഉയര്‍ത്താനാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ തീരുമാനം.

MORE IN NORTH
SHOW MORE