ചെമ്മാടിനെ പ്രതിസന്ധിയിലാക്കി ഗതാഗതക്കുരുക്ക്; അനധികൃത പാർക്കിങ് നിയന്ത്രിക്കണമെന്നാവശ്യം

malappuram-blocknew
SHARE

മലപ്പുറം ചെമ്മാട് നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷം.അനധികൃത പാര്‍ക്കിങ്് നിയന്ത്രിക്കാത്തതാണ് പ്രതിസന്ധിക്കുള്ള പ്രധാന കാരണം.  ബസ്് സ്റ്റാന്‍ഡിലെ  അസൗകര്യങ്ങള്‍ പരിഹരിക്കാനും നടപടിയില്ല 

ചെമ്മാട് നഗരത്തിലെ ഗതാഗതക്കുരുക്കാണിത് .ചില ദിവസങ്ങളില്‍ രാവിലെ മുതല്‍ ഇങ്ങനെയാണ്.അത് വൈകുന്നേരം വരെ നീളും.തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കും അവിടെ നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും രോഗികളേയും കൊണ്ട് പോകുന്ന ആംബുസന്‍സുകള്‍ ഇവിടെ കുടുങ്ങിക്കിടങ്ങുന്നത് പതിവാണ്

 അനധികൃത പാര്‍ക്കിങാണ് ഗതാഗതക്കുരുക്കിന് പ്രധാനകാരണം.ഗതാഗതം നിയന്ത്രിക്കാന്‍ പൊലിസോ , ഹോംഗാര്‍ഡോ ഇവിടെ ഇല്ല.ഇതിനെതിരെ നാട്ടുകാരുടെ പ്രതിഷേധവും ശക്തമാണ്

പെരുന്നാള്‍ അടുത്താല്‍ ഗതാഗതകുരുക്ക്  ഇതിലും രൂക്ഷമാകും അതിനു മുന്‍പ് ഗതാഗതം നിയന്ത്രിക്കാനാവശ്യമായ നടപടി ഉണ്ടാവണമെന്നാണ് യാത്രക്കാരുടെ  ആവശ്യം

MORE IN NORTH
SHOW MORE