ബേപ്പൂര്‍ തുറമുഖത്ത് യാത്രാകപ്പലുകൾക്ക് നിയന്ത്രണം

bepur
SHARE

കോഴിക്കോട് ബേപ്പൂര്‍ തുറമുഖത്ത് യാത്രാകപ്പലുകള്‍ക്കുള്ള നിയന്ത്രണം നിലവില്‍വന്നു. യന്ത്രവല്‍ക്കൃത ഉരുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കാണ് നാലുമാസത്തേക്കുള്ള മണ്‍സൂണ്‍ കാലനിരോധനം. ചരക്കുകപ്പലുകളെ നിയന്ത്രണം  ബാധിക്കില്ല.

കാലവര്‍ഷം മുന്നില്‍ക്കണ്ടാണ് ഉരുവഴിയുള്ള ചരക്കുനീക്കത്തിനും യാത്രാകപ്പലുകളുടെ സര്‍വീസിനും തുറമുഖത്ത് നിയന്ത്രണമേര്‍പ്പെടുത്തിയത്. മര്‍ക്കന്റയിന്‍ മറൈന്‍ നിയമപ്രകാരമാണിത്. മണ്‍സൂണ്‍ കാലഘട്ടത്തില്‍ യാത്രക്കാരുടെയും തൊഴിലാളികളുടെയും സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. 

ലക്ഷദ്വീപിലേക്ക് ഭക്ഷ്യ ഉല്‍പന്നങ്ങള്‍, ഇന്ധനം, കെട്ടിട നിര്‍മാണത്തിനള്ള അസംസ്കൃത വസ്തുക്കള്‍ എന്നിവ മുഖ്യമായും ബേപ്പൂര്‍ തുറമുഖം വഴിയാണ് പോകുന്നത്. നിരോധനത്തെത്തുടര്‍ന്ന് രണ്ടാഴ്ചയ്ക്കിടെ നിരവധി ഉരുകളാണ് ദ്വീപിലേക്ക് ചരക്കുമായി നീങ്ങിയത്. നിരോധന കാലം മുന്നില്‍ക്കണ്ട് ഇന്ധനമടക്കമുള്ള അത്യാവശ്യ വസ്തുക്കളും ശേഖരിച്ചുവച്ചിട്ടുണ്ട്. പച്ചക്കറിയുള്‍പ്പെടെയുള്ളവ ദ്വീപിലെത്തിക്കുന്നതിനായി ലക്ഷദ്വീപ് ഭരണകൂടത്തിന്റെ എം.വി ലക്കഡീവ്സ്, തിന്നക്കര, സാഗര്‍ യുവരാജ് തുടങ്ങിയ കപ്പലുകളുടെ പ്രത്യേക സര്‍വീസും ഉണ്ടാകും. 

MORE IN NORTH
SHOW MORE