കോഴിക്കോട് അഗസ്ത്യാമൂഴിപാത ഒരുമാസത്തിനകം; പ്രതീക്ഷയിൽ മലയോരമേഖല

road
SHARE

കോഴിക്കോട് കൈതപ്പൊയില്‍ അഗസ്ത്യാമൂഴി പാതയുടെ ആദ്യഘട്ട നിര്‍മാണം ഒരുമാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. കിഫ്ബിയുെട പദ്ധതിയില്‍പ്പെടുത്തി എണ്‍പത്തി ആറ് കോടി ചെലവിലാണ് പണികള്‍. ഇരുപത്തി ഒന്ന് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത പൂര്‍ത്തിയാകുന്നതോടെ മലയോരമേഖലയിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടും. 

പത്ത് മീറ്റര്‍ വീതിയിലാണ് പാത. വളവുകളുള്ള സ്ഥലങ്ങളില്‍ ഇത് പതിനാല് മീറ്റര്‍ വരെയാകും. മഴക്കാലത്തിന് മുന്‍പായി 64 കലുങ്കുകളുടെ പണി പൂര്‍ത്തിയാക്കും. ഇരുപത്തി ഒന്ന് കിലോമീറ്റര്‍ നീളത്തില്‍ ബി.എം.ബി.സി നിലവാരത്തിലുള്ള പാത അടുത്തവര്‍ഷം ഗതാഗതയോഗ്യമാകും. ഇരുവശത്തും ഒന്ന് മുതല്‍ നാല് മീറ്റര്‍ വരെ വീതിയില്‍ നാട്ടുകാര്‍ സ്ഥലം സൗജന്യമായി വിട്ടുനല്‍കിയതാണ് നിര്‍മാണം േവഗത്തിലാക്കാന്‍ സഹായിച്ചത്. 

പണി പൂര്‍ത്തിയായാല്‍ അഞ്ച് വര്‍ഷത്തേക്ക് റോഡ് പൊളിക്കരുതെന്ന നിബന്ധനയുള്ളതിനാല്‍ വൈദ്യുതി കേബിളിടുന്നതും ജല അതോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കലും തുടങ്ങിയിട്ടുണ്ട്. പഴയ കലുങ്കുകള്‍ പൊളിച്ച് പുതിയത് നിര്‍മിക്കുന്നതില്‍ ചില അപാകതകളുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍മാണം പുരോഗമിക്കുന്നതെന്നും ആശങ്ക വേണ്ടെന്നും പൊതുമരാമത്ത് അധികൃതര്‍ പറയുന്നു. പ്രളയസാധ്യതയുള്‍പ്പെടെ മുന്നില്‍ക്കണ്ടാണ് വെള്ളക്കെട്ട് പൂര്‍ണമായും ഒഴിവാക്കുള്ള നിര്‍മാണം. കോഴിക്കോട് ആസ്ഥാനമായുള്ള കമ്പനിക്കാണ് നിര്‍മാണച്ചുമതല.  

MORE IN NORTH
SHOW MORE