ചിത്രാപൗർണ്ണമി ഉത്സവം സമാപിച്ചു

idukki
SHARE

കേരള തമിഴ്‌നാട് അതിർത്തിയിലെ ചരിത്ര പ്രസിദ്ധമായ മംഗളദേവി കണ്ണകി ക്ഷേത്രത്തിലെ ചിത്രാപൗർണ്ണമി ഉത്സവം സമാപിച്ചു . വർഷത്തിൽ ഒരിക്കൽ പ്രവേശനമുള്ള ക്ഷേത്രത്തിൽ എത്തിച്ചേർന്നത് പതിനായിരത്തിലധികം ഭക്തർ. കേരളവും തമിഴ്നാടും സംയുക്തമായിട്ടാണ് ഉത്സവം സംഘടിപ്പിച്ചത്.  

 ആയിരത്തിലധികം വർഷം വർഷം പഴക്കമുള്ള  കുമളി കണ്ണകി  ക്ഷേത്രത്തിലെ ഉത്സവനാളിൽ  കേരള- തമിഴ്നാട് രീതിയിലുള്ള പൂജകളാണ് നടന്നത്. അടുത്തടുത്ത രണ്ട് ശ്രീകോവിലുകളിലും മംഗളാദേവി പ്രതിഷ്ഠയാണുള്ളത്. തന്ത്രി സൂര്യകാലടി മന സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ  പത്തോളം ശാന്തിമാരാണ് പൂജകൾ നടത്തിയത്.

ഇടുക്കി, തേനി ജില്ലാ ഭരണകൂടത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ കേരള- തമിഴ്നാട് പൊലീസ്, റവന്യു, വനം വകുപ്പ്, എന്നിവർ സംയുക്തമായാണ് ചിത്രാപൗർണ്ണമി ഉത്സവത്തിന് നേതൃത്വം നൽകിയത്.

കുമളിയിൽ നിന്നും വനത്തിനുള്ളിലൂടെ 14 കിലോമീറ്ററോളം സഞ്ചരിച്ചാണ് ക്ഷേത്രത്തിലെത്തുന്നത്. ഭക്തജനങ്ങൾക്കായി കുടിവെള്ളം, ശുചിമുറി  സൗകര്യം,  പ്രത്യേക പാസ് നല്കി വാഹന സൗകര്യം എന്നിവയും ക്രമീകരിച്ചിരുന്നു. വർഷത്തിൽ ഒരിക്കൽ മാത്രം  പ്രവേശനം ഉള്ളതിനാൽ പതിനായിരക്കണക്കിന് ഭക്തരാണ് ഉത്സവത്തിന് എത്തിയത്.

കാൽനടയായും ധാരാളം ഭക്തർ എത്തിയിരുന്നു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പിന്റെ മെഡിക്കൽ ക്ലിനിക്ക്, ആംബുലൻസ്‌, ഫയർ ആന്റ് റെസ്ക്യു തുടങ്ങിയവയുടെ  സേവനങ്ങളും ഒരുക്കിയിരുന്നു. ക്ഷേത്രം വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്നതിനാൽ വന്യ ജീവികളുടെ സ്വൈര്യ വിഹരത്തിന് തടസം ഉണ്ടാക്കാത്ത രീതിയിലാണ് ഭക്തരുടെ പ്രവേശനവും ക്ഷേത്ര ചടങ്ങുകളും സജ്ജീകരിച്ചത്.

MORE IN NORTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.