കൃഷിയിടം തിരിച്ചുപിടിക്കാൻ ഒരു നാടിന്റെ പ്രയത്നം; ഒടുവിൽ നൂറുമേനി വിളവ്

malappuram-krishi-18-04
SHARE

കൃഷിയിടം തിരിച്ചുപിടിക്കാനുള്ള ഒരു നാടിന്റെ പ്രയത്നം നൽകിയത് നൂറുമേനി വിളവ്. മലപ്പുറം ചെമ്മാട് മാനിപ്പാടത്താണ് നാട്ടുകാരുടെ നേതൃത്വത്തിൽ പുഞ്ചകൃഷി ചെയ്തത്

35 വർഷമായി മാനി പാടം തരിശായി കിടക്കുന്നു. വീണ്ടും കൃഷിയിറക്കാനായി മാനിപ്പാടം അയൽക്കൂട്ടം എന്ന പേരിൽ ഒരു കൂട്ടായ്മ തന്നെ  രൂപീകരിച്ചു.. മൂന്നര ഏക്കറിൽ നടത്തിയ നെൽകൃഷി വലിയ വിജയമായി. സ്ത്രീകളും കുട്ടികളും ഉൾപ്പടെ ഘോഷയാത്രയായി എത്തിയാണ് കൊയ്ത്തുൽസവം നടത്തിയത്

മികച്ച  കർഷകർക്കുള്ള ഉപഹാരങ്ങളും ചടങ്ങിൽ സമ്മാനിച്ചു. കനാലുകളും തോടുകളും പുനരുജ്ജീവിപ്പിച്ചാൽ കൂടുതൽ സ്ഥലത്ത് കൃഷിയിറക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കർഷകർ

MORE IN NORTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.