ഉറക്കത്തിനിടെ മേൽക്കൂര തകർന്നു; പാറമട മൂലം ജനജീവിതം ദുസ്സഹം; പരാതി

mukkam-quarry-18-04
SHARE

കോഴിക്കോട് മുക്കത്ത്  പാറമട  മൂലം ജനജീവിതം ദുസഹമായതായി പരാതി. കാരശേരി ,കൂടരഞ്ഞി പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ പുന്നക്കടവിലെ സ്വകാര്യ വ്യക്തിയുടെ പാറമട കാരണം വീടുകള്‍ തകര്‍ന്നുവീഴുന്നുവെന്നാണ് പരാതി.

പുന്നക്കല്‍ കഞ്ഞിക്കുഴിയിലെ ഏലുക്കുട്ടിയുടെ വീടാണിത്. കഴിഞ്ഞദിവസം രാത്രി ഉറങ്ങികിടക്കുന്നതിനിടെയാണ് മേല്‍ക്കൂര  തകര്‍ന്നുവീണത്, സമീപത്തെ പാറമടയിലെ  സ്ഫോടനങ്ങള്‍ മൂലം  ഭിത്തി നേരത്തെ തന്നെ വിണ്ടുകീറിയിരുന്നു. പ്രകമ്പനങ്ങള്‍ കൂടിയപ്പോള്‍ മേല്‍ക്കൂര ഒന്നായി നിലം പൊത്തി. ഏലുകുട്ടിയുടേതടക്കം അന്‍പതോളം കുടുംബങ്ങള്‍ പാറമട മൂലം  വീടൊഴിയേണ്ട അവസ്ഥയിലാണ്. 

നേരത്തെ സുലഭമായി വെള്ളമുണ്ടായിരുന്ന കിണറുകളും നീര്‍ചാലുകളും പാറമട പ്രവര്‍ത്തനം തുടങ്ങിയതിനു ശേഷം വറ്റിവരണ്ടു. ജിയോളജി വകുപ്പിന് പരാതി നല്‍കിയെങ്കിലും തിരഞ്ഞെടുപ്പ് തിരക്കിന്റെ കാര്യം പറഞ്ഞ്, ഉദ്യോഗസ്ഥര്‍ കൈയ്യൊഴിഞ്ഞതായി നാട്ടുകാര്‍ പറയുന്നു. പാറമടയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ്  ഇപ്പോള്‍ പ്രദേശവാസികള്‍

MORE IN NORTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.