അപകടക്കെണിയായി പാലച്ചിറമാട് വളവ്; മുന്നറിയിപ്പ് ബോർഡുകളില്ല

u-turn
SHARE

അപകടങ്ങള്‍ ഒഴിയാതെ മലപ്പുറം എടരിക്കോട് പാലച്ചിറമാട് വളവ്. അപകടമുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതിനെതിരെ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. കഴിഞ്ഞദിവസം സിമന്റ് ലോറി നിയന്ത്രണം വിട്ട് പതിനഞ്ചുവയസുകാരന്റെ ജീവനാണ് ഇവിടെ പൊലിഞ്ഞത്.

ഇതാണ് പാലച്ചിറമാട് വളവ്. ഇവിടെ അപകടങ്ങള്‍ നിത്യസംഭവം. രാത്രികാലങ്ങളിലാണ് ഏറെയും വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്കുവാഹനങ്ങളാണ് ഇതില്‍ അധികവും. റോഡിന്റെ വളവിനെ കുറിച്ചുള്ള അറിയിപ്പോ അപകടമുന്നറിയിപ്പ് ബോര്‍ഡുകളോ ഒന്നും ഇവിടെയില്ല.

അമിതവേഗമാണ് മിക്ക അപകടങ്ങള്‍ക്കും കാരണം. എന്നാല്‍ ഇത് പരിശോധിക്കാന്‍ കാര്യമായ ഇടപെടല്‍ പൊലിസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല എന്ന പരാതിയും നാട്ടുകാര്‍ക്കുണ്ട്.

കഴിഞ്ഞ ദിവസം രാവിലെ ഈ വളവില്‍ ആദ്യം അപകടത്തില്‍പ്പെട്ടത് മഹാരാഷ്ട്രയില്‍ നിന്ന്  നിന്നെത്തിയ പഞ്ചസാര ലോറിയാണ്. നിയന്ത്രണം വിട്ട് ലോറി തലകീഴായി മറിഞ്ഞു .തൊട്ടുപിന്നാലെ സിമന്റുലോറിയും അപകടത്തില്‍പ്പെട്ടു. 

MORE IN NORTH
SHOW MORE