വന്യമൃഗങ്ങൾ കാർഷികവിളകൾ നശിപ്പിക്കുന്നു; നഷ്ടപരിഹാരമില്ല

kannur
SHARE

വന്യമൃഗങ്ങള്‍ നശിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ക്ക് കണ്ണൂര്‍ പയ്യന്നൂര്‍ രാമന്തളിയിലെ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നില്ല. ഏഴിമല നവിക അക്കാദമിയോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് വന്യമൃഗങ്ങള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നത്.  

കൂട്ടത്തോടെയെത്തുന്ന കുരങ്ങുകള്‍ കണ്ണില്‍ കണ്ടെതെല്ലാം നശിപ്പിച്ചാണ് മടങ്ങുന്നത്. വീട്ടിനുള്ളില്‍ കയറിയും സാധാനങ്ങള്‍ എടുത്തുകൊണ്ടുപോകും. തേങ്ങയും പച്ചക്കറികളുമെല്ലാം നശിപ്പിക്കും. ഇതിന് പുറമെയാണ് മയില്‍, മുള്ളന്‍പന്നി, കുറുക്കന്‍ എന്നിവയുടെ ശല്യം. 

നാവിക അക്കാദമിയിലുണ്ടായിരുന്ന വന്യമൃഗങ്ങളെ പുറത്താക്കി വൈദ്യുതിവേലി സ്ഥാപിച്ചതാണ് നാട്ടില്‍ വന്യമൃഗങ്ങള്‍ പെരുകാന്‍ കരാണമെന്നും ആക്ഷേപമുണ്ട്. വനംവകുപ്പിന് പരാതി നല്‍കിയെങ്കിലും ഒരു കുരങ്ങിനെമാത്രമാണ് ഇതുവരെ പിടികൂടിയത്. നശിപ്പിക്കപ്പെട്ട കൃഷികള്‍ക്ക് നഷ്ടപരിഹാരവും നല്‍കിയില്ല. 

MORE IN NORTH
SHOW MORE