വേനല്‍മഴയിലും കാറ്റിലും കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം

patambi
SHARE

വേനല്‍മഴയിലും കാറ്റിലും പാലക്കാട് പട്ടാമ്പി മേഖലയില്‍ കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം. പ്രളയത്തിനു ശേഷം കാര്‍ഷിക മേഖല മെച്ചപ്പെടുന്നതിനിടെയാണ് വരള്‍ച്ചയും വേനല്‍മഴയും കര്‍ഷകരെ ബാധിക്കുന്നത്.  

വരണ്ടുണങ്ങിയ കൃഷിയിടങ്ങളില്‍ ലഭിച്ച ചാറ്റല്‍ മഴയാണ് വാഴകൃഷിയെ ദോഷമായി ബാധിച്ചത്. ശക്തമായ കാറ്റില്‍ പട്ടാമ്പി വിളയൂര്‍ കൊപ്പം മേഖലകളില്‍ എണ്ണായിരത്തിലധികം വാഴകള്‍ നിലംതൊട്ടു. പേരടിയൂർ പാടശേഖരത്തിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം. മിക്കതും വിളവെടുപ്പിന് പാകമായതാണ്. പ്രളയത്തിന് ശേഷം കൃഷി ഇല്ലാതായ മേഖലയില്‍ തിരിച്ചുവരവിന്റെ ശ്രമത്തിലായിരുന്നു കര്‍ഷകര്‍. കൃഷി ഉദ്യോഗസ്ഥര്‍ നാശനഷ്ടങ്ങളുടെ കണക്കെടുത്ത് പോകുന്നതല്ലാതെ നഷ്ടപരിഹാരം ലഭിക്കുന്നില്ല. ഇതിനോടകം പതിനഞ്ചു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കര്‍ഷകനായ സെയ്തലവി പറയുന്നു.

  പാട്ടത്തിന് ഭൂമിയെടുത്ത് കൃഷി ചെയ്തവരും വായ്പ വാങ്ങി കൃഷിയിറക്കിയവരും സാമ്പത്തിക പ്രതിസന്ധിയിലാണ്.പകല്‍ സമയത്തെ ഉയര്‍ന്ന ചൂടും ചാറ്റല്‍മഴയും കൃഷിക്ക് ദോഷമാണ്. 

കാര്‍ഷികമേഖലയ്ക്ക് മാത്രമല്ല , ശക്തമായ കാറ്റില്‍ മരങ്ങൾ വീണ് വൈദ്യുതി തൂണുകള്‍ തകര്‍ന്ന് വൈദ്യുതിവിതരണത്തിലും തടസമുണ്ടായി. 

MORE IN NORTH
SHOW MORE