വളാഞ്ചേരി നഗരത്തെ മാലിന്യമുക്തമാക്കാന്‍ പദ്ധതി

Malappuram-valanchery-Waste
SHARE

മലപ്പുറം വളാഞ്ചേരി നഗരത്തെ മാലിന്യമുക്തമാക്കാന്‍ പദ്ധതി.  ഐറിഷ് മാതൃകയിലുള്ള അഴുക്കുചാൽ പദ്ധതിയാണ് നടപ്പാക്കുന്നത്. 

നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് വ്യാപകമായി മലിനജലം ഓടകളിലേക്ക് ഒഴുക്കിവിട്ടിരുന്നു. ദുർഗന്ധം മൂലം നഗരത്തിലൂടെ ഇറങ്ങി നടക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു.ഇതിനെ തുടർന്നാണ് പുതിയ അഴുക്കുചാൽ പദ്ധതി നടപ്പാക്കുന്നത്. പെരിന്തൽമണ്ണ പൊലിസ് സ്റ്റേഷൻ മുതൽ വളാഞ്ചേരി ബസ് സ്റ്റാൻഡ് പരിസരം വരെയുള്ള ഓടകളിലെ സ്ല്ലാബുകൾ മാറ്റി മാലിന്യം മണ്ണിട്ടു നികത്തുന്ന ജോലികളാണ് പുരോഗമിക്കുന്നത്.

മാലിന്യപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങൾ ഇതിനകം നടന്നിട്ടുണ്ട്. കോട്ടക്കൽ എം.എൽ.എ ആബിദ് ഹുസൈൻ തങ്ങളുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നും 75 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്.

MORE IN NORTH
SHOW MORE