കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗികൾക്ക് ആധുനിക സൗകര്യമൊരുങ്ങുന്നു

kozhikode
SHARE

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സ തേടുന്ന പാവപ്പെട്ട കാന്‍സര്‍, കിഡ്നി രോഗികള്‍ക്ക്  താമസത്തിനും വിശ്രമത്തിനും ആധുനിക സൗകര്യമൊരുങ്ങുന്നു. മെഡിക്കല്‍ കോളേജിനു സമീപം ഏഴുനിലകെട്ടിടത്തിലാണ്  അണുവിമുക്ത  വിശ്രമ, താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇരുപത്തിയഞ്ച് വര്‍ഷത്തിലേറെ മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹെല്‍പിങ് ഹാന്‍ഡെന്ന സന്നദ്ധ സംഘടന നിര്‍മിച്ച  കെയര്‍ ഹോം ഇന്നു മുഖ്യമന്ത്രി ഉല്‍ഘാടനം ചെയ്യും

തിരുവനന്തപുരത്തെ ആര്‍.സി.സിയില്‍ നല്‍കുന്ന അതേ ചികില്‍സ നല്‍കിയിട്ടും കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തുന്ന കാന്‍സര്‍ രോഗികളില്‍ മരണനിരക്ക് കൂടുതലാണ്.ചികില്‍സക്കിടെ നടത്തുന്ന യാത്രകളില്‍ അണുബാധയുണ്ടാകുന്നതാണ് കാരണം. ഇതിനൊരു പരിഹാരമാണ് കെയര്‍ ഹോം. മെഡിക്കല്‍ കോളേജിനോട് ചേര്‍ന്ന് ഏഴുനില കെട്ടിടത്തിലാണ് ആധുനിക സജീകരണങ്ങളോടെ രോഗികള്‍ക്കുള്ള വിശ്രമകേന്ദ്രം ഒരുക്കിയിരിക്കുന്നത്. രക്താര്‍ബുദമുള്ള കുട്ടികള്‍ക്ക് പ്രത്യേക സംവിധാനമുണ്ട്.  മെഡിക്കല്‍ കോളേജിലെ വകുപ്പ് മേധാവികള്‍ സാക്ഷ്യപെടുത്തുന്ന പാവപെട്ട രോഗികള്‍ക്ക് മാത്രമേ കേന്ദ്രത്തില്‍ പ്രവേശനം നല്‍കൂ

ഒരേ സമയം നൂറു രോഗികള്‍ക്കും നൂറു കൂട്ടിരിപ്പുകാര്‍ക്കുമുള്ള സൗകര്യമുണ്ട് കേന്ദ്രത്തില്‍. കൂടാതെ ഫാര്‍മസിയും ഇരുപത്തിനാലു മണിക്കൂര്‍ നഴ്സിന്റെയും സേവനവും കേന്ദ്രത്തിലുണ്ട്.

MORE IN NORTH
SHOW MORE