സഞ്ചരിക്കാന്‍ നല്ല റോഡില്ല; ദുരിതത്തിൽ നാട്ടുകാർ

road
SHARE

പാലക്കാട് തൃത്താല കപ്പൂർ പഞ്ചായത്തിലെ ചേക്കോട് നിവാസികള്‍ക്ക് സഞ്ചരിക്കാന്‍ നല്ല റോഡില്ല. പത്തു വര്‍ഷത്തിലധികമായി നാട്ടുകാര്‍ ദുരിതം അനുഭവിച്ചിട്ടും സാങ്കേതിക കാരണങ്ങളാല്‍ റോഡ് നിര്‍മാണം വൈകുകയാണ്.   

കപ്പൂർ പഞ്ചായത്തിലെ മൂന്നു കിലോമീറ്റര്‍ മാത്രം ദൂരമുളള ചേക്കോട് - ബാലവാടി റോഡിന്റെ ശോചനീയാവസ്ഥയ്ക്കാണ് പരിഹാരം ഉണ്ടാകേണ്ടത്. പാതയുടെ പല ഭാഗങ്ങളും തകർന്നു. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നു. കുടിവെളള പദ്ധതിക്ക് പൈപ്പിടാന്‍ കുഴിച്ചത് നികത്തിയിട്ടില്ല. രണ്ടുവാർഡുകളിലൂടെ കടന്നുപോകുന്ന പാത ടാർ ചെയ്തിട്ട് പത്തുവര്‍ഷമായി. 

രണ്ടു അംഗൻവാടികള്‍ ഇവിടെയുണ്ട്. 65 കുടുബങ്ങൾ ആശ്രയിക്കുന്നതാണ് റോഡ്. പഞ്ചായത്ത് രണ്ടു ഘട്ടമായി ഒന്‍പതു ലക്ഷം രൂപ അനുവദിച്ചെങ്കിലും പണി തുടങ്ങിയില്ല. 

    

കരാറുകാരനും പഞ്ചായത്തു തമ്മിലുളള തര്‍ക്കമാണ് റോഡ് നിര്‍മാണം വൈകാന്‍ കാരണമെന്നാണ് സൂചന. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന ഉദ്യോഗസ്ഥരാണ് ഇനി തീരുമാനമെടുക്കേണ്ടത്. 

MORE IN NORTH
SHOW MORE