പ്രളയത്തിൽ വീട് നഷ്ടപ്പെട്ട മുസ്തഫയ്ക്ക് നാടിന്റെ സഹായം

Palakkad-Musthafa-new-house
SHARE

പ്രളയത്തിൽ വീട് നഷ്ട്ടപ്പെട്ട പാലക്കാട് കപ്പൂർ പഞ്ചായത്ത് കാഞ്ഞിരത്താണിയിലെ മുസ്തഫയ്ക്ക് നാടിന്റെ സഹായം. ജനകീയ സമിതിയുടെ നേതൃത്വത്തിൽ പന്ത്രണ്ടു ലക്ഷം രൂപ ചെലവിൽ മൂന്നു മാസം കൊണ്ട് വീട് നിര്‍മിച്ചു നല്‍കി.

നിർധനരായ കാഞ്ഞിരത്താണിയിലെ മുസ്തഫയ്ക്കും കുടുംബത്തിനുമാണ് നാട്ടിലെ നന്മയുളള മനുഷ്യര്‍ ഭവന നിർമാണത്തിനായി മുന്നിട്ട് വന്നത്. 12പേര്‍ ഉൾപ്പെടുന്ന ജനകീയ സമിതിക്ക് രൂപം നൽകിയായിരുന്നു പ്രവര്‌‍ത്തനം. പ്രളയത്തില്‍ നഷ്ടപ്പെട്ട വീടിന് പകരം മൂന്നു മാസത്തിനുള്ളിൽ 870 ചതുരശ്രഅടി വിസ്തീര്‍ണമുളള പുതിയ വീട് നിര്‍മിച്ചു നല്‍കി. വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായതിന്റെ സന്തോഷത്തിലാണ് മുസ്തഫയുടെ കുടുംബം. ജനകീയ സമിതി സംഘടിപ്പിച്ച സ്നേഹ സദസില്‍ വച്ച് വീട് സമർപ്പിച്ചു. വി.ടി ബലറാം എം.എൽ.എയും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

     ധന സമാഹരണത്തിനായ് വാട്ട്സ്ആപ്പ് കൂട്ടായ്മയും, സന്നദ്ധ സംഘടനകളും, കുമരനല്ലൂർ സർവ്വീസ് സഹകരണ ബാങ്കും, വ്യാപാരി സമൂഹവും ജനകീയ സമിതിയോട് സഹകരിച്ചു

MORE IN NORTH
SHOW MORE