പ്രചാരണചൂടേറി പൊന്നാനി ലോക്സഭാ മണ്ഡലം

Ponnani-election
SHARE

പൊന്നാനി ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ചര്‍ച്ചയായി അഴിമതി ആരോപണവും. താനൂര്‍ എം.എല്‍.എ വി.അബ്ദുറഹിമാനാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീറിന്റെ സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട ആരോപണം ഉന്നയിച്ചത്. എന്നാല്‍ അനധികൃതമായി പണം സമ്പാദിച്ചെന്ന ആരോപണം തെളിയിച്ചാല്‍ ആ പണം അത് തെളിയിക്കുന്നവര്‍ക്ക് ഇഷ്ടദാനം നല്‍കുമെന്നായിരുന്നു ഇ.ടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം

തിരൂര്‍ മണ്ഡലം എല്‍.ഡി.എഫ് കണ്‍വന്‍ഷനിലായിരുന്നു താനൂര്‍ എം.എല്‍.എ  വി.അബ്ദുറഹിമാന്റെ ഈ വെല്ലുവിളി. എന്നാല്‍ പ്രചാരണത്തിലെ വിഷയ ദാരിദ്രമാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ തുറന്നടിച്ചു

2009 ലും 2014 ലും നല്‍കിയ സ്വത്തു വിവരത്തിന്റെ പകര്‍പ്പുവച്ചായിരുന്നു ഫെയ്സ് ബുക്കില്‍ ഇ.ടി മുഹമ്മദ് ബഷീറിന്റെ പോസ്റ്റ് .സ്വത്തിന്റെ മൂല്യത്തില്‍ കാലക്രമേണ എല്ലാവര്‍ക്കും ഉണ്ടാവുന്ന പോലെ വര്‍ധനവ്  തനിക്കും ഉണ്ടായിട്ടുണ്ടെങ്കില്‍ അത് കൃത്യമായി തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കും .അല്ലാതെ ഇതുവരെ ഒരു കച്ചവടവും താന്‍ നടത്തിയിട്ടില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

MORE IN NORTH
SHOW MORE