പാവല്‍ കൃഷിക്ക് രോഗബാധ

wayanad-farming
SHARE

വയനാട് ജില്ലയില്‍ പലയിടങ്ങളിലും പാവല്‍ കൃഷിക്ക് രോഗബാധ. എടവക പഞ്ചായത്തിലെ കര്‍ഷകരാണ് വലിയ നഷ്ടം നേരിട്ടത്. മരുന്നുകള്‍ തളിച്ചിട്ടും ഫലമില്ലെന്ന് കര്‍ഷകര്‍ പറയുന്നു.  

പ്രളയം തകർത്ത കർഷകന്  ഇരുട്ടടിയായാണ് രോഗബാധ. പാവൽ കൃഷിക്ക് ബാധിച്ച വൈറസിനെ തുടർന്നാണ് കൃഷി കരിഞ്ഞുണങ്ങുന്നത്. രോഗ ബാധയുടെ ആദ്യ ഘട്ടത്തിൽ ഇല ചുരുണ്ട് വിടരാത്ത രീതിയിലാകുന്നു. ജില്ലയിൽ തൊണ്ടർനാട് പഞ്ചായത്തിലെ നിരവിൽ പുഴയിലാണ് ആദ്യം രോഗബാധയുണ്ടായത്. പിന്നീട് പാവൽ കൃഷി ഏറ്റവും കൂടുതലായി ചെയ്ത് വരുന്ന തവിഞ്ഞാല്‍ പഞ്ചായത്തിലെ പേര്യയിലും വ്യാപകമായി കൃഷി നശിച്ചു.ഒരു ഏക്കർ കൃഷി ചെയ്യുന്നതിന് ഏകദേശം ഒന്നര ലക്ഷത്തോളം രൂപയാണ് ചിലവ് വരുന്നത്. എടവക പഞ്ചായത്തിൽ മുപ്പതേക്കറോളം കൃഷി നശിച്ച് കഴിഞ്ഞു. 

തോട്ടവിളകൾ ഉപേക്ഷിച്ചതിനെ തുടർന്ന് പ്രദേശത്തെ ഭൂരിഭാഗം കർഷകരും വർഷങ്ങളായി പാവൽ കൃഷിയാണ് ചെയ്ത് വരുന്നത്. ബാങ്ക് വായ്പ എടുത്തും സ്വർണ്ണം പണയം വെച്ചുമാണ് പലരും കൃഷിയിറക്കിയത്. പല വിധ മരുന്നുകളും ഉപയോഗിച്ചെങ്കിലും രോഗബാധ തടയാൻ കഴിഞ്ഞില്ല. നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാണ് ആവശ്യം.

MORE IN NORTH
SHOW MORE