സ്വന്തം ഭൂമിയിലെ മരം മുറിയ്ക്കുന്നതിന് അനുമതി തേടി കർഷകർ

chakattipara
SHARE

സ്വന്തം ഭൂമിയിലെ മരം മുറിയ്ക്കുന്നതിന് കര്‍ഷകര്‍ക്കുള്ള  നിയന്ത്രണം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതി മുഖ്യമന്ത്രിെയക്കാണും. ജനജാഗ്രതാസമിതി ചേര്‍ന്ന് കര്‍ഷകര്‍ക്ക് അനുകൂല നിലപാടെടുത്തു. ന്യായമായ ആവശ്യങ്ങളില്‍ പോലും വനംവകുപ്പ് നടപടിയെടുക്കുന്നില്ലെന്നാണ് പരാതി.   

നട്ടുവളര്‍ത്തിയ മരം സ്വന്തം ആവശ്യത്തിന് പോലും മുറിക്കാനാകില്ലെന്ന അവസ്ഥ. വനംവകുപ്പിനോട് അനുമതി തേടിയാല്‍ നിരവധി നൂലാമാലകള്‍ പറഞ്ഞ് തടസമിടും. ഈ സാഹചര്യത്തില്‍ കര്‍ഷകരുടെ ആശങ്ക ചില്ലറയല്ല. പഞ്ചായത്ത് ഭരണസമിതിയും ജനപ്രതിനിധികളും പലതവണ രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും നിലപാട് മയപ്പെടുത്താന്‍ വനംവകുപ്പ് തയാറായില്ല. കഴിഞ്ഞതവണ ചേര്‍ന്ന ജനജാഗ്രത സമിതിയില്‍ ഈ വിഷയം വിശദമായ ചര്‍ച്ചയായി. കര്‍ഷകര്‍ നിസഹായവസ്ഥ പഞ്ചായത്ത് ഭരണസമിതിയോട് ആവര്‍ത്തിച്ചു. ജനപ്രതിനിധികളും പരാതി ഉന്നയിച്ചു. പിന്നാലെയാണ് ഉചിതമായ നടപടിയെടുക്കാന്‍ ജാഗ്രതസമിതി തീരുമാനിച്ചത്. മരം മുറിയ്ക്കാനുള്ള അനുമതി തേടി വനംവകുപ്പിന് ഒരുതവണ കൂടി കത്ത് നല്‍കും. വൈകിയാല്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. 

  നിയവിധേയമായാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് വനംവകുപ്പിന്റെ നിലപാട്. വനാതിര്‍ത്തിയിലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കങ്ങളും നിലനില്‍ക്കുന്നുണ്ട്. സര്‍ക്കാര്‍ തലത്തില്‍ മാത്രമേ നിയന്ത്രണം പിന്‍വലിക്കാനുള്ള അധികാരമുള്ളൂ. സംയുക്ത സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതോടെ പ്രശ്നത്തിന് പരിഹാരം കാണാനാകുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

MORE IN NORTH
SHOW MORE