വന്യജീവി സങ്കേതത്തിലെ തീ മനുഷ്യനിര്‍മ്മിതമെന്ന് നിഗമനം

fre-1
SHARE

വയനാട് വന്യജീവി സങ്കേതത്തിലെ വടക്കനാട് ,കരിപ്പൂര്‍ വനമേഖകളില്‍ പടര്‍ന്നുപിടിച്ച തീ മനുഷ്യനിര്‍മ്മിതമാണെന്ന നിഗമനത്തില്‍ വനം വകുപ്പ്. നിയന്ത്രണ വിധേയമായെങ്കിലും ഇരുപത്തഞ്ച് ഹെക്ടര്‍ വനമെങ്കിലും കത്തിയെന്നാണ് പ്രാഥമിക നിഗമനം. വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വന്യജീവി സങ്കേതത്തിന്റെ പരിധിയിലുള്ള കുറിച്യാട് താത്തൂര്‍ സെക്ഷനിലെ കല്ലൂര്‍കുന്ന് ഭാഗത്താണ് കഴിഞ്ഞ ദിവസം ആദ്യമായി തീ കണ്ടത്. പിന്നീട് തീ അഞ്ചിടങ്ങളിലേക്ക് വ്യാപിച്ചു.

നിയന്ത്രണവിധേയമായ തീ ഇന്നലെ ഉച്ചയോടെ വീണ്ടും ആളിക്കത്തുകയായിരുന്നു.വേനലില്‍ കാട് വരണ്ടുണങ്ങിയതും പടരാന്‍ കാരണമായി .അതിശക്തമായ ശക്തമായ കാറ്റും ഘടകമായി.

ഇരുപത്തഞ്ച് ഹെക്ടര്‍ വനത്തെയെങ്കിലും ബാധിച്ചു എന്നാണ് കണക്ക്.വന്യജീവി ഭീഷണിക്കെതിരെ നടപടിയില്ലെന്നാരോപിച്ച് സമീപ ദിവസങ്ങളില്‍ വനം വകുപ്പിനെതിരെ ശക്തമായ പ്രതിഷേധം നടന്ന മേഖലകൂടിയാണിത്. ഏറെ അകലങ്ങളിലുള്ള വ്യത്യസ്ത ഇടങ്ങള്‍ കത്തിയതും തീ മനുഷ്യനിര്‍മ്മിതമാണെന്ന വനം വകുപ്പിന്റെ സംശയത്തിന് ആക്കം കൂട്ടുന്നു. ജനവാസ കേന്ദ്രങ്ങളും വനമേഖലയോട് ചേര്‍ന്ന് കിടക്കുന്നുണ്ട്.

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.തീ ഇപ്പോള്‍ പൂര്‍ണമായും നിയന്ത്രണവിധേയമായെന്ന് വനം വകുപ്പ് അറിയിച്ചു. അഗ്നിശമനാ വിഭാഗങ്ങള്‍ക്ക് എത്തിപ്പെടാന്‍ സാധ്യമല്ലാത്ത ഇടത്തായിരുന്നു കാട്ടുതീ. വന്യജീവി സങ്കേതത്തിലെ ജീവനക്കാര്‍ തീയണയ്ക്കാന്‍ തീവ്ര ശ്രമങ്ങളാണ് നടത്തിയത്.

MORE IN NORTH
SHOW MORE